മെസ്സി പോകുന്നുണ്ട്, അതുകൊണ്ട് ഞാനും പോകുന്നു :ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളെ കുറിച്ച് എമിലിയാനോ മാർട്ടിനസ്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്ക് ഫിഫ സമ്മാനിക്കുന്ന അവാർഡ് പ്രഖ്യാപിക്കാൻ ഇനി അധിക സമയമൊന്നുമില്ല.പാരീസിൽ വെച്ചാണ് ഇത്തവണ ഈ അവാർഡ് ചടങ്ങ് നടക്കുന്നത്.ഏറ്റവും മികച്ച താരം,ഏറ്റവും മികച്ച പരിശീലകൻ, ഏറ്റവും മികച്ച ഗോൾകീപ്പർ എന്നീ അവാർഡുകൾ ആരൊക്കെയാണ് നേടുക എന്നുള്ളതാണ് കേവലം ഒറ്റു നോക്കുന്നത്.

ഇതിന്റെ ചുരുക്കപ്പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നിലും അർജന്റീനക്കാർക്ക് വലിയ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.ഏറ്റവും മികച്ച താരത്തിന് വേണ്ടിയുള്ള പട്ടികയിൽ ലയണൽ മെസ്സിയും ഏറ്റവും മികച്ച പരിശീലകന് വേണ്ടിയുള്ള പട്ടികയിൽ ലയണൽ സ്കലോണിയും ഏറ്റവും മികച്ച ഗോൾകീപ്പർക്ക് വേണ്ടിയുള്ള പട്ടികയിൽ എമിലിയാനോ മാർട്ടിനസുമാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇവർക്കൊക്കെ വെല്ലുവിളി ഉയർത്തിക്കൊണ്ട് റയൽ മാഡ്രിഡിലെ താരങ്ങളുമുണ്ട്.

ഈ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ആരൊക്കെ പോകുന്നുണ്ട് എന്നുള്ള ചോദ്യം എമിലിയാനോ മാർട്ടിനസിനോട് പുതിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു.ലയണൽ മെസ്സി പോകുന്നതിനാൽ താനും പോകുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.3 പേർക്കും പുരസ്കാരം ലഭിച്ചാൽ അത് ചരിത്രപരമായ ഒരു കാര്യമായിരിക്കുമെന്നും എമി മാർട്ടിനസ് കൂട്ടിച്ചേർത്തു.

‘ലയണൽ മെസ്സിയും ലയണൽ സ്കലോണിയും പുരസ്കാര ദാന ചടങ്ങിന് പോകുന്നില്ലെങ്കിൽ പിന്നെ എന്തിന് ഞാൻ പോകണം?അതുകൊണ്ടുതന്നെ ഞാൻ മെസ്സിയോട് ചോദിച്ചിരുന്നു,അദ്ദേഹം പോകുന്നുണ്ടോ എന്നുള്ളത്.പാരീസിൽ വെച്ചാണ് ചടങ്ങ് നടക്കുന്നതെന്നും താൻ പോകുന്നുണ്ട് എന്നും എനിക്ക് മറുപടി നൽകി. അതുകൊണ്ട് ഞാനും പോകുന്നുണ്ട്.മെസ്സിക്കും സ്കലോണിക്കും പുരസ്കാരം നേടാൻ ആവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞങ്ങൾക്ക് മൂന്നു പേർക്കും നേടാൻ കഴിഞ്ഞാൽ അത് മികച്ച ഒരു കാര്യം തന്നെയായിരിക്കും.എന്റെ അറിവ് ശരിയാണെങ്കിൽ ഇതാദ്യമായി കൊണ്ടായിരിക്കും ഒരു രാജ്യത്തേക്ക് മൂന്ന് അവാർഡുകളും പോകുന്നത് ‘അർജന്റീന ഗോൾകീപ്പർ പറഞ്ഞു.

ഏതായാലും ആരായിരിക്കും പുരസ്കാരം സ്വന്തമാക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയതിനാൽ അർജന്റീനക്കാർക്ക് തന്നെയാണ് ഏവരും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Rate this post