മെസ്സി ഫ്രീയായി കളിക്കാൻ റെഡിയാണ്, പക്ഷെ ഉറപ്പ് നൽകാനാവാതെ ബാഴ്സലോണ.. |Lionel Messi Barcelona Return
ലോകഫുട്ബോളിലെ സൂപ്പർ താരമായ അർജന്റീനയുടെ നായകൻ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് കൂടുതൽ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ലാലിഗയുടെ അനുമതി കാത്തിരിക്കുന്ന ബാഴ്‌സലോണയെ മുതലെടുത്തു കൊണ്ട് ലിയോ മെസ്സിയുടെ സൈനിങ് നടത്താൻ സൗദി ക്ലബ്ബായ അൽ ഹിലാൽ അവസാന നിമിഷങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടത്തിയെങ്കിലും ലാലിഗ – ബാഴ്സലോണ ചർച്ചകൾ ഫലം കണ്ടു.
എഫ്സി ബാഴ്സലോണയുടെ പുതിയ പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകിയതോടെ ലിയോ മെസ്സിയുടെ സൈനിങ് സാധ്യതകൾ ഉയർത്താൻ ബാഴ്സലോണക്ക് കഴിഞ്ഞു. ഇതോടെ മെസ്സി ട്രാൻസ്ഫർ സാധ്യതകൾ അൽ ഹിലാലിൽ നിന്നും ബാഴ്സലോണയിലേക്ക് ചെരിഞ്ഞു. തുടർന്ന് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയുമായി ബാഴ്സ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
🗣️🚨 @gerardromero: “If Barcelona do not sell players urgently, the guarantee that Messi's environment wants cannot be given. Barca have to act in the coming hours or days otherwise it will be difficult. It’s important to say that this news come from Messi’s entourage.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 5, 2023
ചർച്ചകൾ പോസിറ്റീവ് ആയി അവസാനിച്ചെങ്കിലും നിലവിൽ ബാഴ്സലോണയുടെ ഭാഗത്ത് നിന്നുമുള്ള ഒരു ഒഫീഷ്യൽ ഓഫിറിന് വേണ്ടി കാത്തിരിക്കുകയാണ് ലിയോ മെസ്സി. കൂടാതെ മെസ്സിയെ ലാലിഗയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന ഒരു ഉറപ്പ് ബാഴ്സലോണ നൽകണമെന്ന ആവശ്യമാണ് ലിയോ മെസ്സിയുടെ ഭാഗത്ത് നിന്നും വരുന്നത്.
🚨🗣 @gerardromero: “People at the club tell me that this could something strategic from the Jorge Messi to put more pressure on Barça to act fast. Everyone is playing their cards, it seems.” #fcblive 🇦🇷 pic.twitter.com/i28pFkacd2
— BarçaTimes (@BarcaTimes) June 5, 2023
ബാഴ്സലോണക്ക് വേണ്ടി ഫ്രീയായി സാലറി ഒന്നും മേടിക്കാതെ കളിക്കാനും ലിയോ മെസ്സി തയ്യാറാണ്. എന്നാൽ ബാഴ്സലോണക്ക് ലിയോ മെസ്സിയെ ടീമിലെത്തിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മെസ്സിയെ രജിസ്റ്റർ ചെയ്യാനാകുമെന്ന ഉറപ്പ് പ്രധാനമായും ബാഴ്സലോണ മെസ്സിയുടെ ഏജന്റിനും ടീമിനും നൽകേണ്ടതുണ്ട്.
🚨🗣️ @gerardromero: “Messi, emotionally speaking, is having a bad time. He’s unsure on how things will turn out, and if it only depended on him, he’d play for free at Barça. I reaffirm that we haven’t seen the last ‘chapter’ of this saga. Tomorrow will important.” #fcblive 🇦🇷
— BarçaTimes (@BarcaTimes) June 5, 2023
ലിയോ മെസ്സി ട്രാൻസ്ഫർ ബാഴ്സലോണക്ക് സ്വന്തമാക്കണമെങ്കിൽ ബാഴ്സലോണ നിലവിലെ തങ്ങളുടെ സൂപ്പർ താരങ്ങളിൽ ചിലരെ വിറ്റ് ഒഴിവാക്കേണ്ടി വരും. സ്പാനിഷ് താരങ്ങളായ ഫെർണാണ്ടോ ടോറസ്, അൻസു ഫാത്തി തുടങ്ങിയ നിരവധി താരങ്ങളെ വിൽക്കാൻ ബാഴ്സലോണ ആലോചിക്കുന്നുണ്ട്. ബാഴ്സലോണക്കും മെസ്സിക്കും മുന്നിൽ സമയം ഒരു പ്രശ്നമായതിനാൽ കാര്യങ്ങൾ പെട്ടെന്ന് നടന്നില്ലെങ്കിൽ മെസ്സിയുടെ ഏജന്റും ടീമും മറ്റു ഓഫറുകൾ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.