അൽവാരോ മെസ്സിക്കെതിരെ ചെയ്തതും ഹീനമായ പ്രവർത്തി

പിഎസ്‌ജിയുടെ മാഴ്സെയുമായുള്ള മത്സരത്തിൽ മാഴ്സെ താരം അൽവാരോയുടെ തലക്കടിച്ചതിനു റെഡ് കാർഡ് കിട്ടി പുറത്തായെങ്കിലും ശേഷം അൽവാരോക്കെതിരെ നെയ്മർ ആരോപിച്ച വംശീയാധിക്ഷേപ ശ്രമം വൻ വിവാദമായി നിലകൊള്ളുകയാണ്. ഇക്കാര്യത്തിൽ ഫ്രഞ്ച് ലീഗ്‌ അധികൃതരും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ അൽവാരോയുടെ നെയ്മറെ കുരങ്ങനെന്നു വിളിച്ചെന്നുള്ള ആരോപണത്തെയാണ് വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക.

എന്നാൽ അൽവാരോയുടെ തലക്കടിച്ച സംഭവത്തിൽ നെയ്മറിനും ലീഗ് അധികൃതരിൽ നിന്നും കടുത്ത അച്ചടക്ക നടപടിയും ശിക്ഷയും ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ അൽവാരോ ഗോൺസാലസ് എന്ന താരത്തിന്റെ ഫുട്ബോൾ ചരിത്രം എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ താരത്തിനു മുൻപും ഇത്തരം കളിക്കളത്തിൽ വഴക്കുണ്ടാക്കുന്നതിലും വാക്പോരിലേർപ്പെടുന്നത്തിലും മുൻപന്തിയിലാണെന്നതാണ് വസ്തുത.

നെയ്മർ ലാലിഗയിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോഴും അൽവാരോയുടെ ഇത്തരം പ്രവർത്തികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2015-16 ലാലിഗ സീസണിൽ ഒരു കാറ്റാലൻ ഡെർബിയിൽ എസ്പാന്യോളിനായിറങ്ങിയ അൽവാരോ ഗോൺസാലസ് സൂപ്പർതാരം ലയണൽ മെസിയെ മാരകമായ രീതിയിൽ ഫൗൾ ചെയ്യുകയുണ്ടായി. തിരിച്ചു മെസിയും അൽവാരോയും വാക്പോരിലേർപ്പെടുകയും മെസിയെ കുള്ളനെന്നു വിളിക്കുകയും ചെയ്തിരുന്നു. അന്ന് മെസിക്ക് പിന്തുണയുമായി നെയ്മറുമുണ്ടായിരുന്നു.

പിന്നീട് നെയ്മർ ലാലിഗയിൽ നിന്നും പിഎസ്‌ജിയിലേക്ക് പോയ ശേഷം 2018-19 സീസണിലും അൽവാരോ ബാഴ്സ താരങ്ങളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇത്തവണ ബാഴ്സ പ്രതിരോധതാരം ജെറാർഡ് പിക്കെയുമായാണ് അൽവാരോ ചൂടൻ വാക്പോരിനു മുതിർന്നത്.ആ സമയം താരം വിയ്യാറയലിന്റെ ജേഴ്‌സിയിലായിരുന്നെന്നത് മാത്രമാണൊരു വ്യത്യാസമുള്ളത്. ഇനി നെയ്മറുടെ വംശീയാധിക്ഷേപരോപണം സത്യമാണെന്നു തെളിഞ്ഞാൽ ജോർജ് ഫ്‌ലോയ്ഡിന്റെ മരണത്തിൽ വംശീയധിക്ഷേപത്തിനെതിരെ ഫുട്ബോൾ ലോകം നിലകൊള്ളുന്ന ഈ സാഹചര്യത്തിൽ വലിയ ശിക്ഷാനടപടികൾ തന്നെ അൽവാരോക്ക് നേരിടേണ്ടിവരുമെന്നുറപ്പാണ്.

Rate this post