ലയണൽ മെസ്സിയെ തിരിച്ചെത്തിക്കുവാൻ കടുത്ത തീരുമാനങ്ങളെടുത്ത് ബാഴ്സലോണ

ബാഴ്സലോണയുടെ എക്കാലത്തെയും ഇതിഹാസതാരമായി അറിയപ്പെടുന്ന ലയണൽ മെസ്സി അപ്രതീക്ഷിതമായിട്ടാണ് ബാഴ്സലോണ വിടേണ്ടിവന്നത്, സാമ്പത്തിക മാന്ദ്യത്തിലും, ക്ലബ്ബിന്റെ ഉയർന്ന വേതന ബിൽ കുറയ്ക്കുവാൻ നിർബന്ധിതമായപ്പോൾ ലയണൽ മെസ്സിയെ കൈവിടാതെ ബാഴ്സലോണക്ക് മുന്നോട്ടുപോകാൻ പറ്റാതെയായി.

2021 ഓഗസ്റ്റ് 5ന് അപ്രതീക്ഷിതമായിട്ടായിരുന്നു ലയണൽ മെസ്സി ബാഴ്സലോണ വിടുമെന്ന് ക്ലബ്ബ് പ്രസിഡന്റിന്റെ പ്രഖ്യാപനം ഉണ്ടായത്, ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം ബാഴ്സലോണയാവട്ടെ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്, എന്നാൽ പുതിയ സംരംഭകരെ കണ്ടെത്തി ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലെവൻഡോസ്കിയടക്കമുള്ള വലിയ താരങ്ങളെ തന്നെ ബാഴ്സലോണ എത്തിക്കുകയായിരുന്നു.എന്നാലും നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ടെങ്കിലും മെസ്സി ഇല്ലാതിരുന്ന രണ്ട് ചാമ്പ്യൻസ് ലീഗിലും ആദ്യ റൗണ്ടിൽ പുറത്തായതും യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നോട് തോറ്റു പുറത്തായതും സാവിയടക്കമുള്ളവർ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

എന്നാൽ പി എസ് ജിയിൽ ലയണൽ മെസ്സിയുടെ കരിയർ അത്ര ശുഭകരമായല്ല നീങ്ങുന്നത്. ഇതു മുതലെടുക്കുവാൻ ശ്രമിക്കുകയാണ് ബാഴ്സലോണ. തങ്ങളുടെ ഏറ്റവും മികച്ച താരത്തെ ശമ്പളം കുറച്ചു കൊണ്ട് ടീമിലെത്തിക്കുവാൻ ഒരുങ്ങുകയാണ് കറ്റാലൻ പട.ഇതിന്റെ ഭാഗമായി നിലവിൽ ബാഴ്സലോണയുടെ സീനിയർ ടീമിൽ കളിക്കുന്ന എല്ലാ കളിക്കാരുടെയും ശമ്പളം 15 ശതമാനത്തോളം കുറച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ലയണൽ മെസ്സിയുടെ കുടുംബവും ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് ആഗ്രഹമുള്ളതിനാൽ സൗദി ക്ലബ്ബായ അൽ ഹിലാൽ സമർപ്പിച്ച 400 മില്യൺ യൂറോയുടെ കരാർ മെസ്സി വേണ്ടെന്നു വെച്ചിരിക്കുകയാണ്. ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെ കളി അവസാനിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം, അതുകൊണ്ട് ഈ ജൂണിൽ പിഎസ്ജിയിൽ അവസാനിക്കുന്ന കരാർ മെസ്സിയിനി പുതുക്കുവാൻ സാധ്യതയില്ല.

ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടമണിഞ്ഞ കാരണത്താൽ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ആരാധകരുടെ കണ്ണിലെ കരടാണ് നിലവിൽ. ലോക കപ്പ് നേടിയ ശേഷം അർജന്റീനയുടെ ആഘോഷങ്ങളിൽ സഹതാരങ്ങൾ ഫ്രാൻസ് ടീമിനെ ഇകഴ്ത്തുന്നതിനിടയിൽ മെസ്സിയും എതിർക്കാതെ ഉണ്ടായിരുന്നുവെന്നതൊക്കെ ഫ്രഞ്ച് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനുശേഷം പിഎസ്ജിയിൽ ജേഴ്സിയിൽ മെസ്സി ഇറങ്ങുമ്പോൾ ക്ലബ്ബിന്റെ ആരാധകവൃന്ദമായ അൾട്രാസ് കൂവുന്നത് പതിവാക്കിയിരുന്നു. ഇതൊക്കെ ഇതിഹാസതാരത്തെ ക്ലബ്ബിൽ തുടരുന്നത് മടുപ്പിച്ചിട്ടുണ്ട് എന്നത് പകൽ പോലെ വ്യക്തവുമാണ്.

1.6/5 - (21 votes)