ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ്? ആദ്യ 10 പേര് ഇവരാണ്..
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന വ്യകതമായ ഉത്തരം ലഭിക്കാത്ത ഫുട്ബോൾ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണ് പറയാനുള്ളത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഫുട്ബോളിലെ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവരെ കൂടാതെ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരുടെ പേരുകളും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
പ്രശസ്ത ഫുട്ബോൾ മാഗസിനായ ഫോർ ഫോർ ടു പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ഒരു ലിസ്റ്റ് ഫോർ ഫോർ ടു തയ്യാറാക്കിയിട്ടുണ്ട്. മെസ്സിയും റൊണാൾഡോയും പെലെയും മറഡോണയും ഉൾപ്പെടുന്ന ലിസ്റ്റിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്നും പറയുന്നുണ്ട്.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച 10 പേരിൽ 10 സ്ഥാനത്ത് ബ്രസീലിയൻ സൂപ്പർ താരമായ റൊണാൾഡോ നസാരിയോയാണ്. ഒമ്പതാം സ്ഥാനത്ത് ഫെറങ്ക് പുസ്കാസ് ഇടം നേടിയപ്പോൾ എട്ടാം സ്ഥാനത്ത് ജർമൻ ഇതിഹാസമായ ബെക്കൻബോവറാണ്. ഏഴാം സ്ഥാനത്ത് ഫുട്ബോൾ ഇതിഹാസം ജോർജ് ബെസ്റ്റ് സ്ഥാനം സ്വന്തമാക്കിയപ്പോൾ ആറാം സ്ഥാനത്തു ഹോളണ്ട് ഇതിഹാസം യോഹാൻ ക്രൈഫ് ആണ് ഇടം നേടിയത്.
Messi leads as Argentina dominate Top 10 Best Footballers of All Time. 🐐 pic.twitter.com/P7fLihqwer
— BeksFCB (@Joshua_Ubeku) February 6, 2024
ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ തന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ നാലാം സ്ഥാനം സ്വന്തമാക്കിയത് ബ്രസീലിയൻ ഇതിഹാസം പെലെയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മൂന്നാം സ്ഥാനത്തു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥാനം സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനം നേടിയത് അർജന്റീന ഇതിഹാസം മറഡോണയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഫോർ ഫോർ ടു തിരഞ്ഞെടുത്തത് സൂപ്പർ താരമായ ലിയോ മെസ്സിയെയാണ്.