ലയണൽ മെസ്സി കളിച്ചിട്ടും ജയിക്കാനാവാതെ ഇന്റർ മയാമി ,ജാപ്പനീസ് ചാമ്പ്യൻമാരായ വിസൽ കോബെയ്‌ക്കെതിരെ തോൽവി |Lionel Messi

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് വീണ്ടും തോൽവി.ജാപ്പനീസ് ചാമ്പ്യൻമാരായ വിസൽ കോബെയ്‌ക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിയോടെ ഇൻ്റർ മിയാമി തങ്ങളുടെ പ്രീസീസൺ പര്യടനം അവസാനിപ്പിക്കുകയാണ് . നിശ്ചിത നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു.

ഷൂട്ട് ഔട്ടിൽ നാലിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് വിസൽ കോബെ നേടിയത് .ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. മത്സരത്തിൽ വിസൽ കോബെയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്, കൂടാതെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ജെ-ലീഗ് ചാമ്പ്യൻമാർക്ക് സാധിച്ചില്ല.

ആദ്യ പകുതി അവസാനിക്കുമ്പോൾ വിസൽ കോബെയുടെ സ്‌ട്രൈക്കറായ യുയ ഒസാക്കോ മൂന്ന് തുറന്ന ഗോളവസരങ്ങൾ നഷ്‌ടമാക്കി.ഒസാക്കോയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ തട്ടി.60-ാം മിനിറ്റിൽ ലയണൽ മെസ്സി കളത്തിൽ ഇറങ്ങുന്നത് വരെ വിസെൽ കോബെ ആധിപത്യം തുടർന്നു. മെസ്സിയുടെ വരവ് ഇൻ്റർ മിയാമിയുടെ ആക്രമണ യൂണിറ്റിന് കരുത്ത് നൽകി.

മെസ്സി ഇൻ്റർ മിയാമിയുടെ അറ്റാക്കിംഗ് ടെമ്പോ വർദ്ധിപ്പിക്കാൻ സഹായിച്ചെങ്കിലും നിശ്ചിത സമയത്ത് ഗോള നേടാൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് കടന്നു.ശക്തമായി പോരാടിയ ഷൂട്ടൗട്ടിന് ശേഷം അത് സഡൻ ഡെത്തിലേക്ക് എത്തി.വിസൽ കോബെയുടെ നാനാസെ ലിനോ അവസാന സ്‌പോട്ട് കിക്ക് ഗോളാക്കി മാറ്റി പെനാൽറ്റിയിൽ 4-3ന് തൻ്റെ ടീമിനെ വിജയിപ്പിച്ചു.

Rate this post