റൊണാൾഡോ ആരാധകർക്ക് സന്തോഷ വാർത്തയുമായി അൽ നസ്ർ പരിശീലകൻ | Cristiano Ronaldo

റോണോ ആരാധകർക്ക് സന്തോഷ വാർത്തയുമായി അൽ നസ്ർ പരിശീലകൻ ലൂയിസ് കാസ്ട്രോ. നാളെ സൗദി പ്രൊ ലീഗിൽ നടക്കാനിരിക്കുന്ന അൽ ഹിലാൽ- അൽ നസ്ർ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കുമെന്നാണ് കാസ്ട്രോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരിക്കിന്റെ പിടിയിലായ റോണോ മത്സരങ്ങളിലൊന്നും ഇറങ്ങിയിരുന്നില്ല.

ഇന്റർ മിയാമിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ പോലും താരത്തിന് കളിക്കാനാവാത്തത് ആരാധകരെ വലിയ രീതിയിൽ നിരാശയിലാക്കിയിരുന്നു. ഈ നിരാശ മാറ്റുന്നതാണ് അൽ നസ്സർ പരിശീലകന്റെ പുതിയ അപ്ഡേറ്റ്.അതെ സമയം സൗദി പ്രൊ ലീഗിലെ ശ്കതമായ മത്സരമാണ് നടക്കാനിരിക്കുന്ന അൽ നസ്ർ- അൽ ഹിലാൽ മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ടീമുകളാണ് ഇരുവരും. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി അൽ ഹിലാലാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ.

19 മത്സരങ്ങളിൽ നിന്നും 46 പോയിന്റുള്ള അൽ നസ്ർ പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് എങ്കിലും അൽ ഹിലാലുമായി ഏറെ പോയിന്റ് വ്യത്യാസം അൽ നസ്റിനുണ്ട്. അതിനാൽ ഈ മത്സരത്തിൽ വിജയിച്ച് ലീഡ് കുറയ്ക്കാനാവും അൽ നസ്ർ ശ്രമിക്കുക. മറുഭാഗത്ത് അൽ ഹിലാലാവട്ടെ പോയ്ന്റ്റ് പട്ടികയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഈ മത്സരത്തിൽ വിജയം അവർക്ക് അനിവാര്യമാണ്.

ഇത്തരത്തിൽ ഏറെ പ്രസക്തിയുള്ള അൽ നസ്ർ- ഹിലാൽ മത്സരത്തിൽ റൊണാൾഡോ കളിക്കുമെന്നത് ടീമിനും ആരാധകർക്കും വലിയ ആവേശമാണ് നൽകുന്നത്. കൂടാതെ ഫെബ്രുവരി 14 ന് അൽ നസ്റിന് ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 ൽ അൽ ഫയാഹയെ നേരിടാനുണ്ട്. ഈ മത്സരത്തിലും റോണോ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.