ആ സമയത്ത് മെസ്സിയോട് ഒന്നും പറയാനുണ്ടായില്ലെന്ന് അഗ്യൂറോയുടെ വെളിപ്പെടുത്തൽ

ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട ഫുട്ബോൾ കരിയറിൽ ഭൂരിഭാഗവും സമയം ചെലവഴിച്ചത് എഫ്സി ബാഴ്സലോണ എന്ന ക്ലബ്ബിനോടൊപ്പമാണ്. നിരവധി നേട്ടങ്ങൾ ബാഴ്സലോണക്ക് വേണ്ടി സ്വന്തമാക്കിയ താരം 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് എഫ്സി ബാഴ്സലോണയോട് വിട പറഞ്ഞു ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിലേക്ക് കൂടുമാറുന്നത്.

ലിയോ മെസ്സി എഫ്സി ബാഴ്സലോണ വിടുമെന്ന് വാർത്തകൾ പുറത്തുവന്ന സമയത്ത് ഇക്കാര്യം മെസ്സിയോട് താൻ ചോദിച്ച സംഭവത്തെ കുറിച്ച് വിവരിക്കുകയാണ് ലിയോ മെസ്സിയുടെ ഉറ്റസുഹൃത്തും സഹതാരവുമായ സെർജിയോ അഗ്യൂറോ. മെസ്സിയോടൊപ്പം കളിക്കുവാൻ ബാഴ്സലോണയിലേക്ക് വന്ന അഗ്യൂറോക്ക് മെസ്സിയോടൊപ്പം കളിക്കാനായില്ല.

“ഞാൻ ലിയോ മെസ്സിയോട് ബാഴ്സലോണ വിടുന്ന വാർത്തകൾ സത്യമാണോ എന്ന് ചോദിച്ചു, അപ്പോൾ ലിയോ മെസ്സി എന്നോട് പറഞ്ഞത് അതെ സത്യമാണ് എന്നാണ്. അപ്പോൾ ഞാൻ മെസ്സിയോട് മറ്റൊന്നും പറഞ്ഞില്ല, കാരണം മെസ്സിയോട് ആ സാഹചര്യത്തിൽ എന്താണ് പറയുകയെന്നത് എനിക്കറിയില്ലായിരുന്നു.” – ലിയോ മെസ്സി ബാഴ്സലോണ വിടുമെന്ന് വാർത്തകൾ വന്ന നിമിഷങ്ങളിൽ മെസ്സി പറഞ്ഞ വാക്കുകളാണിതെന്ന് സെർജിയോ അഗ്യൂറോ പറഞ്ഞു.

2021 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ലിയോ മെസ്സിയോടൊപ്പം സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കാമെന്ന മോഹത്തിൽ ടീമിലെത്തിയ അഗ്യൂറോക്ക് നിരാശ നൽകുന്നതായിരുന്നു ലിയോ മെസ്സിയുടെ പടിയിറക്കം. ബാഴ്സലോണ എന്ന ക്ലബിന് മുന്നിൽ ലിയോ മെസ്സിയെ നിലനിർത്തി കൊണ്ടുപോകാൻ കഴിയാതെ വന്ന തടസ്സങ്ങളാണ് മെസ്സിയുടെ പടിയിറക്കത്തിനു കാരണമായത്.

Rate this post