❝ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ച് മെസ്സി ബാഴ്സ വിട്ടു ❞
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു.സമ്പത്തികമായും മറ്റുമുള്ള തടസ്സങ്ങളാണ് കാരണങ്ങൾ എന്നാണ് ബാഴ്സയുടെ പ്രസ് റിലീസിൽ പറയുന്നത്.ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്.
2003 മുതൽ ഉള്ള ബന്ധമാണ് മെസ്സി അവസാനിപ്പിക്കുന്നത്. തന്റെ 34 ആം വയസിൽ താരം ക്ലബ്ബ് വിടുമ്പോൾ അടുത്ത ക്ലബ്ബ് ഏതാകും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന വാർത്തയിൽ ഞെട്ടി ഇരിക്കുകയാണ് ലോകം എമ്പാടുമുള്ള ബാഴ്സലോണ ആരാധകർ.ഇനി മെസ്സി എവിടേക്ക് എന്നതും ഇതിൽ ഇനി ഒരു യുടേൺ ഉണ്ടാകുമോ എന്നതും ഒന്നും വ്യക്തമല്ല. മെസ്സിക്ക് പുതിയ കരാർ നൽകാൻ ആവാത്തത് പുതിയ പ്രസിഡന്റ് ലപോർടെയുടെ പരാജയമായാകും കണക്കാക്കുക. നെസ്സിയെ നിലനിർത്താനായി മറ്റു താരങ്ങളെ വിൽക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു എങ്കിലും അതും നടന്നിരുന്നില്ല.
👕 778 games
— 433 (@433) August 5, 2021
⚽️ 672 goals
🎯 305 assists
🏆 35 trophies
Farewell, Leo Messi. pic.twitter.com/oNHJzaGjpR
2000-ത്തിൽ യൂത്ത് ടീമിലൂടെയാണ് മെസി ബാഴ്സലോണയിലെത്തുന്നത്. തുടർന്ന് 2004-ൽ സീനിയർ ടീമിൽ അരങ്ങേറി. തുടർന്നിങ്ങോട്ട് മെസിയുടെ ചരിത്രം തന്നെയായിരുന്നു ബാഴ്സയുടേത്. ഇക്കുറി മെസിയുടെ കരാർ അവസാനിച്ചെങ്കിലും താരം അത് പുതുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കരാർ പുതുക്കാൻ മെസിയും ക്ലബും ആഗ്രഹിച്ചിരുന്നു.മെസ്സിയും അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ജോര്‍ജെയും ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടര്‍ന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടതും.
Lionel Messi, there is and will be only one Messi
— BernardoMayne🔰 💯 (@bernardomayne) August 6, 2021
grace, flair, technicality absolute greatness, forever the goat #barcelona pic.twitter.com/siabU6DtPc
2013ലാണ് ലാ ലിഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ ലാ ലിഗ അധികൃതര്‍ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്‍റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴിഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ.
2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലിഗ അധികൃതർ ബാഴ്സക്ക് അനുമതി നൽകിയത്. ഇതാണ് മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് തടസമായതെന്നാണ് സൂചന.
Lionel Messi – End of an Era
— ً (@LSComps) August 5, 2021
The Story.pic.twitter.com/mEkSD6It8T