50ൽ 40 ഗോളുകളും നേടി, എതിരാളികളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് മെസ്സിയും നെയ്മറും എംബപ്പേയും!

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല ലീഗ് വണ്ണിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമൊക്കെ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ഈയൊരു മികവിന്റെ പ്രധാനപ്പെട്ട കാരണം മറ്റൊന്നുമല്ല, മുന്നേറ്റ നിരയിലെ ത്രിമൂർത്തികളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഇപ്പോൾ തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടെ ഈ മികവിന്റെ ഫലമായി പിഎസ്ജി നിരവധി ഗോളുകൾ നേടുകയും അതുവഴി വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

ഈ സീസണിൽ ഇതുവരെ പിഎസ്ജി നേടിയ 50 ഗോളുകളിൽ 40 ഗോളുകളും നേടിയത് ഈ മൂന്ന് പേരാണ്.ഈ മൂന്നു താരങ്ങളും ഒരുപോലെ മികവ് പുലർത്തുന്നു എന്നുള്ളതാണ് പിഎസ്ജിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. 16 ഗോളുകളാണ് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കിലിയൻ എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്.നെയ്മർ ജൂനിയർ 13 ഗോളുകളും ലയണൽ മെസ്സി 11 ഗോളുകളും ഇപ്പോൾ കരസ്ഥമാക്കി കഴിഞ്ഞു.

അസിസ്റ്റിന്റെ കാര്യത്തിലേക്ക് വന്നാലും ഈ മൂന്നുപേരും ഏറെ മികവ് പുലർത്തുന്നു.12 അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 10 അസിസ്റ്റുകൾ നെയ്മർ ജൂനിയർ നേടിയപ്പോൾ നാല് അസിസ്റ്റുകൾ കിലിയൻ എംബപ്പേയും സ്വന്തമാക്കിയിട്ടുണ്ട്. അതായത് പിഎസ്ജി നേടിയ ഭൂരിഭാഗം ഗോളുകളും ഈ മൂന്ന് പേരുടെ മികവിലൂടെ മാത്രം പിറന്നതാണ്.ഇത് ക്ലബ്ബിന് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

അതേസമയം എതിരാളികളെ ഭയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ പിഎസ്ജി മുന്നേറുന്നത്.കഴിഞ്ഞ മത്സരത്തിൽ 7 ഗോളുകൾ നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇതുവരെ തോൽവി അറിയാത്ത പിഎസ്ജിയുടെ ഈയൊരു അപരാജിത കുതിപ്പിന് ആര് വിരാമമിടും എന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.ഏതായാലും ഈ ത്രയത്തിന്റെ മാരക ഫോം എതിരാളികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Rate this post