എംബാപ്പെയുടെയും റയൽ മാഡ്രിഡ്‌ താരങ്ങളുടെയും ഏറ്റവും മികച്ച താരം ലിയോ മെസ്സിയാണ്

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ അര്‍ജന്റീനയുടെ സൂപ്പർതാരമായ ലിയോ മെസ്സിയാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചാണ് ലിയോ മെസ്സിയെ 2023ലെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത്. അതേസമയം വനിതാ വിഭാഗത്തിൽ ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയത് ബാഴ്സയുടെ സ്പാനിഷ് താരമായ ഐറ്റാന ബോൺമാറ്റിയാണ്.

ഓരോ ദേശീയ ടീമിന്റെയും നായകന്മാരും കോച്ചുമാരും മീഡിയയും ഫാൻസുമാണ് ഫിഫ ദി ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച താരത്തിനാണ് ഫിഫ ദി ബെസ്റ്റ് അവാർഡ് ലഭിക്കുക. ഫിഫ ദി ബെസ്റ്റ് അവാർഡിന് മൂന്ന് താരങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാനുള്ള അവസരമുണ്ട്, ആദ്യ വോട്ടിന് 5 പോയന്റ് ലഭിക്കും, പിന്നീടുള്ള വോട്ടുകൾ എല്ലാം താഴെയുള്ള പോയിന്റുകളാണ് ലഭിക്കുന്നത്.

ഇത്തവണ ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയ ലിയോ മെസ്സിക്ക് ആദ്യ വോട്ട് നൽകിയത് നിരവധി പേരാണ്. ലിയോ മെസ്സിക്ക് വോട്ട് നൽകിയ സൂപ്പർതാരങ്ങളിൽ റയൽ മാഡ്രിഡിന്റെ താരങ്ങളായ മോഡ്രിച്, ഫെഡറിക്കോ വാൽവർദ്ദേ എന്നിവരുണ്ട്. കൂടാതെ കിലിയൻ എംബാപ്പേ ആദ്യവോട്ട് ലിയോ മെസ്സിക്കും രണ്ടാം വോട്ട് എർലിംഗ് ഹാലണ്ടിനും നൽകി.

മുഹമ്മദ്‌ സലാ, ഹാരി കെയ്ൻ, ലുകാകു തുടങ്ങിയ നിരവധി താരങ്ങളാണ് ലിയോ മെസ്സിക്ക് ആദ്യ വോട്ട് നൽകിയത്. ഫിഫ ദി ബെസ്റ്റ് അവാർഡ് തുടർച്ചയായി രണ്ടാംവർഷവും വിജയിക്കുന്ന ലിയോ മെസ്സി കരിയറിൽ എട്ടാമത്തെ തവണയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്.

Rate this post