2023ൽ ബാഴ്‌സലോണയിലേക്ക് ലയണൽ മെസ്സി തിരിച്ചെത്തുമോ ?

പതിമൂന്നാം വയസ്സ് മുതൽ ബാഴ്‌സലോണ എന്ന ക്ലബിനൊപ്പം നിലനിന്നിരുന്ന മെസ്സി 21 വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. എന്നാൽ മെസ്സി ക്യാമ്പ് നൗവിൽ തിരിച്ചെത്തും എന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.മെസ്സിയുടെ കരാർ നീട്ടാൻ ക്ലബിന് സാമ്പത്തികമായി കഴിയാതെ വന്നതോടെ വേദനാജനകമായ വേർപിരിയൽ സഹിക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായില്ല.എന്നിരുന്നാലും, 2023-ൽ PSG കരാർ അവസാനിക്കുമ്പോൾ മെസ്സി ബാഴ്‌സലോണയിൽ വീണ്ടും ചേരാനുള്ള സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല .

2021 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രസിഡന്റ് സ്ഥാനാർത്ഥി വിക്ടർ ഫോണ്ട് മെസ്സിക്ക് തിരിച്ചുവരാനുള്ള വഴികൾ ആസൂത്രണം ചെയ്യാൻ ക്ലബ്ബിനെ പ്രേരിപ്പിചു കൊണ്ടിരിക്കുകയാണ്. “മെസ്സി ബാഴ്സയിൽ നിന്നും പോയത് മുന്നിലത്തെ വാതിലിലൂടെയാണ് ആ നിമിഷം മുതൽ, 2023 ൽ മെസ്സി എങ്ങനെ ബാഴ്‌സലോണയിലേക്ക് മടങ്ങിവരുമെന്ന് ക്ലബ് ചിന്തിക്കണം” .മെസ്സിയുടെ വിടവാങ്ങൽ തനിക്കും ക്ലബിനും സങ്കടകരമായിരുന്നു, കാരണം ഇരു പാർട്ടികളും ഒരു കരാറിൽ ഏർപ്പെടാനും അർജന്റീനിയൻ തന്നെ ഗണ്യമായ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറായിരുന്നു ഫോണ്ട് RAC-1-ൽ പ്രസ്താവിച്ചു.

എന്നിരുന്നാലും, താൻ ഒരിക്കലും ബാഴ്സ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് മെസ്സി തുറന്ന് പറഞ്ഞിട്ടുണ്ട്, അടുത്തിടെ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം തുറന്ന പറയുകയും ചെയ്തു , കായിക ഡയറക്ടറുടെ റോളിൽ ബാഴ്സയിലെത്താനാണ് മെസ്സി ശ്രമിക്കുന്നത് . കളി അവസാനിപ്പിക്കുന്നതിന് ശേഷം ജീവിതത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ മെസ്സി താല്പര്യപെടുന്നുണ്ട്.ഒരു ദിവസം ബാഴ്‌സയിലേക്ക് മടങ്ങിവരുമോ എന്ന് സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു:

“അതെ, ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു”. “എപ്പോഴെങ്കിലും ഒരു സ്‌പോർട്‌സ് ഡയറക്ടറാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബാഴ്‌സലോണയിലായിരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ അത് മറ്റെവിടെയെങ്കിലും ആവും “.”സാധ്യതയുണ്ടെങ്കിൽ, എനിക്ക് കഴിയുന്നതിൽ വീണ്ടും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, അത് നല്ല നിലയിൽ തുടരാനും വളരാനും ലോകത്തിലെ മികച്ച ഒന്നായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു.”

ഓഗസ്റ്റിൽ ഒരു വര്ഷം കൂടി നീട്ടാനുള്ള ഓപ്‌ഷനിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സി പിഎസ്ജി യിൽ ഒപ്പുവെച്ചത്.തന്റെ ബാല്യകാല ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ വീണ്ടും കളിക്കാനുള്ള ആഗ്രഹം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതിനാൽ, തന്റെ കരിയറിലെ അവസാന ക്ലബ് PSG ആയിരിക്കുമോ എന്ന് അർജന്റീനിയൻ സ്ഥിരീകരിച്ചിട്ടില്ല. മെസ്സയുടെ വിടവാങ്ങലിന്റെ സ്വഭാവം നിലവിലെ പ്രസിഡന്റ് ജോവാൻ ലാപോർട്ടയും തമ്മിലുള്ള ബന്ധം വഷളാക്കിയെങ്കിലും, മുഖ്യ പരിശീലകനായി സാവി ഹെർണാണ്ടസിന്റെ തിരിച്ചുവരവ് അദ്ദെഅഹത്തിന്റെ സാധ്യതയുള്ള തിരിച്ചുവരവിൽ നിർണായകമാവും.

Rate this post