ക്രോയേഷ്യയിൽ നിന്നും മോഡ്രിച്ചിനൊരു പിൻഗാമിയെത്തുന്നു

അസാധാരണമായ സാങ്കേതിക നിലവാരം പുലർത്തുന്ന നിരവധി സെൻട്രൽ മിഡ്ഫീൽഡർമാരുടെ ഒരു നിര തന്നെ ക്രോയേഷ്യയിലുണ്ട്.കഴിഞ്ഞ ദശകത്തിൽ മാത്രം ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് ആയ ക്രോയേഷ്യ ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കൊവാസിച്ച്, മാർസെലോ ബ്രോസോവിച്ച്, ഇവാൻ റാക്കിറ്റിച്ച് തുടങ്ങിയ നിരവധി പ്രതിഭകളെ സൃഷ്ടിച്ചു. ഇവരുടെ ഇടയിലേക്ക് ഉയർന്നു വരുന്ന മറ്റൊരു താരമാണ് റെന്നെസിന്റെ 23 കാരനായ മിഡ്ഫീൽഡറായ ലോവ്രോ മേജർ.

ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരെ 4 -1 നു പരാജയപ്പെടുത്തിയ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 10 വർഷം മുമ്പ് ഒരു ഡൈനാമോ സാഗ്രെബ് ക്ലബ്ബിലെ കുട്ടിയിൽ നിന്നും മോഡ്രിച്ചിനോളം വളർന്ന താരമായി മേജർ വളർന്നു.അതേ ക്ലബ്ബിനായി മൂന്ന് വർഷം കളിച്ചതിനു ശേഷം കഴിഞ്ഞ വേനൽക്കാലത്ത് 12 മില്യൺ യൂറോയ്ക്ക് റെന്നസിലേക്ക് പോയി.

കുറഞ്ഞ കാലം കൊണ്ട് തന്നെ യൂറോപ്പിലെ വമ്പൻ ക്ലഡബ്ബുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും താരത്തിനായി.ലിഗ് 1-ൽ തുടക്കത്തിൽ താളം കണ്ടെത്തണയില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ശ്രമത്തിൽ മേജർ ഇപ്പോൾ റെനെസിന്റെ ടീമിലെ ഒരു പ്രധാന അംഗമായി മാറിയിരിക്കുന്നു. ഇടം കാലു കൊണ്ട് മനോഹരമായി കളിക്കുനന് 23 കാരൻ ക്രൊയേഷ്യൻ മിഡ്ഫീൽഡ് ഫാക്ടറിയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ്.36-കാരനായ മോഡ്രിച്ചിന് പകരം ശീയ ടീമിന്റെ പത്താം നമ്പറായി മാറാൻ എന്ത് കൊണ്ടും 23 കാരൻ യോഗ്യനാണ്.

ക്രോയേഷ്യക്ക് വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ചിട്ടുള്ള മേജർ തെ ലീഗ് 1-ലേക്കുള്ള നീക്കം അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി സ്ലാറ്റ്‌കോ ഡാലിച്ചിന്റെ പദ്ധതികളിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post