ഈ മൂന്ന് താരങ്ങളിൽ ഒരാളെ ജനുവരിയിൽ ബാഴ്‌സലോണ ടീമിലെത്തിക്കും

തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമായാണ് ബാഴ്‌സലോണ നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയെ കാണുന്നത്. 2022 ജനുവരിയിൽ മൂന്ന് സൈനിംഗുകൾ വരെ ഉണ്ടാകുമെന്ന് ജോവാൻ ലാപോർട്ട പറഞ്ഞു.ബാഴ്‌സലോണയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കാരണം, സൈനിംഗുകളുടെ എണ്ണം നിലവിലെ സ്ക്വാഡിൽ നിന്ന് താരങ്ങൾ പുറത്തു പോവുന്നതിനെ ആശ്രയിച്ചിരിക്കും.ജനുവരിയിൽ ബാഴ്‌സലോണ ഒരു ഫോർവേഡിനെ ടീമിലെത്തിക്കും എന്നുറപ്പാണ്.ആരെയാണ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെന്ന് വിലയിരുത്താൻ ക്ലബ്ബിന്റെ ബോർഡ് തമ്മിൽ ഉടൻ ഒരു മീറ്റിംഗ് ഉണ്ടാകും.

സെർജിയോ അഗ്യൂറോയുടെ ദീർഘകാല അഭാവവും ജനുവരിയിൽ ലുക്ക് ഡി ജോംഗിന്റെ ലോൺ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും കാരണം ബാഴ്സക്ക് ഒരു ഫോർവേഡിനെ ആവശ്യമായി വന്നിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായ മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റ് എപ്പോൾ തിരിച്ചു വരുമെന്നുറപ്പുമില്ല.തങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരു എലൈറ്റ് ലെവൽ സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ അനുവദിക്കില്ലെന്ന് ബാഴ്‌സലോണയ്ക്ക് നിലവിൽ അറിയാം.പകരം കുറഞ്ഞ സൈനിംഗ് ഫീയോ കുറഞ്ഞ വിലയോ മാത്രം നൽകേണ്ട ഒരാളെ ലോണിൽ കൊണ്ടുവരിക എന്നതാണ് ക്ലബ്ബിന്റെ ആശയം.

ജനുവരിയിൽ ബാഴ്സയിൽ എത്താൻ സാധ്യതയുള്ള ഒരു താരമാണ് മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റഹീം സ്‌റ്റെർലിംഗ്‌ .പ്രീമിയർ ലീഗിൽ ഇതുവരെ, അദ്ദേഹം ആകെ 376 മിനിറ്റ് മാത്രമാണ് കളിച്ചത് . കൂടുതൽ കളി സമയം കിട്ടാത്തതിൽ താരം നിരാശനാണ്. ടീമിൽ കൂടുതൽ വലിയ പങ്ക് സ്റ്റെർലിംഗ് ആഗ്രഹിക്കുന്നു, ബാഴ്‌സലോണ അത് അദ്ദേഹത്തിന് നൽകാൻ തയ്യാറാണ്.രണ്ട് കളിക്കാരെ കൂടി ബാഴ്‌സലോണ പരിഗണിക്കുന്നുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനി, ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ എന്നിവരെയാണ് ജനുവരിയിൽ ക്ലബ് ടാർഗറ്റ് ചെയ്യുന്നത്.

തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള യഥാർത്ഥ സെന്റർ ഫോർവേഡായതിനാൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കവാനിക്ക് കൂടുതൽ സാധ്യത കാണുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രായം ഒരു പോരായ്മ ആണെങ്കിലും ആറ് മാസത്തെ കരാറിൽ അയാൾക്ക് ഒരു നല്ല ഓപ്ഷനായിരിക്കാം. ക്രിസ്റ്യാനോയുടെ വരവോടു കൂടി യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞത് ഉറുഗ്വേൻ താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട്‌ .

ചെൽസിക്കായി സൈൻ ചെയ്യുന്നതിനുമുമ്പ് ബാഴ്‌സലോണയുടെ കണ്ണിന് കീഴിലായിരുന്ന സ്‌ട്രൈക്കറായ ടിമോ വെർണറും ഒരു ഓപ്ഷനാണ്.റൊമേലു ലുക്കാക്കുവിന്റെ വരവോടു കൂടി വെർണർക്ക് അവസരങ്ങൾ കുറഞ്ഞു തുടങ്ങി.ഈ സീസണിൽ 388 മിനിറ്റ് മാത്രമേ ജർമൻ കളിക്കാനായുള്ളൂ. സാവി പരിശീലക സ്ഥാനം ഏറ്റെടുത്തഹോടെ ടീമിൽ വലിയ മാറ്റങ്ങൾ വരും എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഏതെല്ലാം താരങ്ങൾ ടീമിൽ നിന്നും പുറത്തു പോവുമെന്നും പുതിയ താരങ്ങൾ ടീമിലെത്തുമോ എന്നും കാണേണ്ടതുണ്ട്.

Rate this post