ബെൻഫിക്കയുമായുള്ള പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടം മെസ്സിക്ക് നഷ്ടമാകുമോ ?| Lionel Messi

ഫ്രഞ്ച് ലീഗിൽ പരിക്ക് മൂലം റെയിംസിനെതിരെയുള്ള മത്സരം പി എസ്ജി സൂപ്പർ താരം ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു.കാഫ് മസിലിൽ ഏറ്റ പരിക്ക് മൂലമാണ് മെസി മത്സരത്തിൽ നിന്നും വിട്ടുനിന്നത്.യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സിക്ക് പരിക്കേൽക്കുന്നത്. മത്സരത്തിന്റെ 81 ആം മിനുട്ടിൽ മെസ്സി പകരക്കാരനെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഒരു ടാക്കിളിനെ തുടർന്ന് മെസ്സിക്ക് പരിക്കിന്റെ അസ്വസ്ഥതകൾ ഉണ്ടായതിനാലാണ് താരത്തെ പിൻവലിച്ചിരുന്നത്.പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ചൊവ്വാഴ്ച ബെൻഫിക്കയുമായുള്ള പാരീസ് സെന്റ് ജെർമെയ്‌നിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മസ്ലരവും മെസ്സിക്ക് നഷ്ടമാവാൻ സാധ്യതയുണ്ട്. ബെൻഫിക്കയ്‌ക്കെതിരായ പാരീസ് സെന്റ് ജെർമെയ്‌ന്റെ മത്സരത്തിന് മുന്നോടിയായുള്ള അവസാന പരിശീലന സെഷനിൽ ലയണൽ മെസ്സി ഇല്ലായിരുന്നു .

ക്ലബിന്റെ മെഡിക്കൽ ടീം നടത്തിയ “ആശ്വാസകരമായ പരിശോധനകൾ” ഉണ്ടായിരുന്നിട്ടും, സ്‌ട്രൈക്കർ കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് വിധേയനായിരുന്നു. പാരീസ് ക്ലബ് മെസ്സിയെവെച്ച് കൂടുതൽ റിസ്ക് എടുക്കാനുള്ള സാധ്യതയില്ല. പ്രത്യേകിച്ച് PSG അവരുടെ പ്രധാന ഡെർബി മാഴ്സെയ്ക്കെതിരെ കളിക്കുമ്പോൾ. അതിന്റെ കൂടെ ആറാഴ്ചയ്ക്കുള്ളിൽ ലോകകപ്പ് ആരംഭിക്കും, ഇതാണ് 2022-ലെ മെസ്സിയുടെ പ്രധാന ലക്ഷ്യം.ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി ഇതുവരെ നേടിയിട്ടുണ്ട്.

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയ മെസ്സി മികച്ച ഫോമിലാണുള്ളത്.ഫ്രഞ്ച് ചാമ്പ്യന്മാരുമായി തന്റെ രണ്ടാം സീസൺ മികച്ച രീതിയിൽ ആസ്വദിച്ച് വരികയാണ് 35 കാരൻ. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ ഒരു ഗോൾ നേടുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു. അവർ ലീഗ് 1 ൽ റെയിംസിനോട് ഒരു ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.മെസ്സി കളിക്കുക എന്നുള്ളത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മെസ്സിയുടെ സാന്നിധ്യമാണ് കഴിഞ്ഞ കുറെ മത്സരങ്ങളായി പിഎസ്ജിയേ മുന്നോട്ട് കൊണ്ടുപോകുന്നത്

Rate this post