❝ലയണൽ മെസ്സിയെ ഇനി പാരീസ് സെന്റ് ജെർമെയിൻ ജേഴ്സിയിൽ കാണാം❞

ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കേൾക്കാൻ കാത്തിരുന്ന ആ വാർത്ത പുറത്തു വന്നിരിക്കുകയാണ്.അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമെയിനിൽ ചേർന്നിരിക്കുകയാണ് എന്ന റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. പുതിയ സീസണിൽ ലയണൽ മെസ്സി എന്ന സൂപ്പർ സ്റ്റാറിനെ ഇനി പി എസ് ജി ജേഴ്സിയിൽ കാണാം. മെസ്സിയും പി എസ് ജി യും തമ്മിലുള്ള ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. മെസ്സിയും പി എസ് ജിയും തമ്മിൽ കരാർ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. മെസ്സി കരാറിൽ എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് സ്പോർട്സ് പേപ്പർ എൽ’ഇക്വിപ്പ് അതിന്റെ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയാണ് പി എസ് ജിയുമായി ചർച്ചകൾ നടത്തിയത്. ഇന്ന് പാരീസിൽ എത്തുന്ന മെസ്സി മെഡിക്കൽ പൂർത്തിയാക്കും. ഉടൻ ഔദ്യോഗിക പ്രഖ്യാപനവും വരും‌. വർഷം 35 മില്യൺ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. മെസ്സി കൂടെ വന്നാൽ പി എസ് ജി ശരിക്കും സൂപ്പർ താരങ്ങളുടെ നിരയാകും. എമ്പപ്പെ, നെയ്മർ, മെസ്സി, ഇക്കാർഡി, ഡൊ മറിയ എന്നിവർ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി മാറും.

നെയ്മറിന്റെയും ഡോ മറിയയുടെയും സാന്നിദ്ധ്യം ആണ് പി എസ് ജിയിലേക്കുള്ള മെസ്സി യാത്ര സുഖമമാകാൻ കാരണം. മെസ്സിയുടെ വരവ് പ്രഖ്യാപിക്കാൻ ആയി പി എസ് ജി വലിയ ഒരുക്കങ്ങൾ ആണ് നടത്തുന്നത്.മെസ്സി കൂടി എത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി പാരിസ് മാറും. ചാമ്പ്യൻസ് ലീഗ് എന്ന പിഎസ്ജി യുടെ ദീർഘകാല സ്വപ്നം പൂവണിയുകയും ചെയ്യും.

21 വര്‍ഷത്തെ ബാഴ്സ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് മെസ്സി ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിഫലം പകുതിയായി കുറക്കാന്‍ തയാറായിട്ടും ലാ ലിഗ അധികൃതരുടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.

Rate this post