മെസ്സി സൗദിയിലേക്കോ? ആശങ്ക നൽകി മെസ്സിയുടെ പുതിയ പോസ്റ്റ്; എന്നാൽ വാസ്തവം ഇതാണ്…

മെസ്സി – ബാഴ്സ ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാവുകയാണ്. മെസ്സിയെ തിരികെയെ ത്തിക്കാൻ ബാഴ്‌സയ്ക്കും ബാഴ്സയിൽ തിരികെയെത്താൻ മെസ്സിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഈ ആഗ്രഹങ്ങളുടെ പ്രധാന പ്രശ്നം ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ്. സാമ്പത്തിക നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ബാഴ്സ അധികൃതർ ലാലിഗയുമായി ചർച്ച നടത്തുന്നുണ്ട്.

ഇതുവരെയും ബാഴ്സയുടെ ആവശ്യങ്ങൾക്ക് ലാലിഗ അപ്പ്രൂവൽ നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.അതിനാൽ മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം സാധ്യമെന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നത്തിലാണ്. ബാഴ്സയിലേക്ക് തിരികെ പോകാനായില്ലെങ്കിൽ മെസ്സിക്ക് മുന്നിൽ ഉള്ളത് രണ്ട് പ്രധാന ഓഫറുകളാണ്. അതിലൊന്ന് പി എസ് ജിയുടെ പുതിയ കരാറും സൗദി ക്ലബ്ബ് അൽഹിലാലിന്റെ റെക്കോർഡ് വാഗ്ദാനവുമാണ്. 400 കോടിയിലേറെ രൂപയാണ് അൽ ഹിലാൽ മെസ്സിക്ക് വേണ്ടി നൽകിയ വാഗ്ദാനം.

അൽ ഹിലാലിന്റെ 400 കോടി വാഗ്ദാനം ഇപ്പോഴും മെസ്സിക്ക് മുമ്പിലിരിക്കെ മെസ്സിയുടെ ഏറ്റവും പുതിയ സമൂഹമാധ്യമ പോസ്റ്റാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്. സൗദിയിലെ ഈന്തപ്പന തോട്ടങ്ങളുടെ ചിത്രമാണ് മെസ്സി പങ്കുവെച്ചിരിക്കുന്നത്. സൗദിയിൽ ഇത്രയധികം പച്ചപ്പുണ്ട് എന്നുള്ള കാര്യം ആരറിഞ്ഞു എന്നുള്ള ചോദ്യവും ഈ പോസ്റ്റിനു താഴെ മെസ്സി കുറിച്ചിട്ടുണ്ട്. കൂടാതെ എനിക്ക് സാധ്യമാകുന്ന സമയത്ത് എക്സ്പ്ലോർ ചെയ്യുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നുവെന്നും മെസ്സി ഈ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.മെസ്സിയുടെ ഈ പോസ്റ്റാണ് ചില ആരാധകരിൽ ആശങ്കയുളവാക്കിയിരിക്കുന്നത്. മെസ്സി സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ച് സൗദിയിലേക്ക് പോകുന്നതിന്റെ സൂചനയാണ് ഈ പോസ്റ്റെന്നും ചില ആരാധകർ ആശങ്കപ്പെടുന്നു.

എന്നാൽ ആരാധകർക്ക് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. മെസ്സിയുടെ പോസ്റ്റിന് അൽഹിലാലുമായി ബന്ധപ്പെട്ട റൂമുകളുമായി യാതൊരു ബന്ധവുമില്ല. സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ലയണൽ മെസ്സി. ഇതിന്റെ ഭാഗമായി വിസിറ്റ് സൗദി എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മെസ്സി ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലാതെ ആരാധകർ ആശങ്കപ്പെടും വിധം സൗദി റൂമറുകളുമായി മെസ്സിയുടെ ഈ പോസ്റ്റിന് യാതൊരുവിധ ബന്ധവുമില്ല.

Rate this post