പരാഗ്വേക്കെതിരെ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ല ,ലൗട്ടാരോ മാർട്ടിനസും ജൂലിയൻ അൽവാരസും ഒരുമിച്ച് കളിക്കും |Lionel Messi
ലോകകപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വേയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.30ന് ബ്യൂനസ് അയേഴ്സിലാണ് മത്സരം.അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും ഒരുമിച്ച് കളിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു.
ലയണൽ മെസ്സി പരാഗ്വേയ്‌ക്കെതിരെ അർജന്റീനയ്‌ക്കായി ആരംഭിക്കാനുള്ള സാധ്യതയില്ല.എന്നാൽ ലൗട്ടാരോ മാർട്ടിനസും ജൂലിയൻ അൽവാരസും അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാകും.മെസ്സി സ്റ്റാർട്ട് ചെയ്യില്ലെങ്കിലും പകരക്കാരനായി ഇറങ്ങാന് സാധ്യത. മെസ്സി മത്സരത്തിൽ പങ്കെടുക്കുന്നത് സംശയമാണെന്നും പരിശീലകൻ ലയണൽ സ്‌കലോണിയും അഭിപ്രായപെട്ടിരുന്നു.
കഴിഞ്ഞ മാസം അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ് മടങ്ങിയ മെസ്സി സെപ്തംബർ 3 മുതൽ തന്റെ ക്ലബ്ബിനായി 37 മിനിറ്റ് മാത്രമാണ് കളിച്ചത്. ഇതുവരെയുള്ള രണ്ട് യോഗ്യതാ മത്സരങ്ങളും ജയിച്ച അർജന്റീന ആറ് പോയിന്റുമായി ബ്രസീലിനൊപ്പം ഒന്നാം സ്ഥാനത്താണ്.“ഞങ്ങൾക്ക് ഇപ്പോഴും ഒരു പരിശീലന സെഷൻ കൂടിയുണ്ട്. അത് അദ്ദേഹത്തിന് പ്രധാനമാണ്. ഞങ്ങൾ നന്നായി നന്നായി കാണുന്നുണ്ട് , മത്സരം തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ അവനോട് സംസാരിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ടീം തെരഞ്ഞെടുക്കുക. എല്ലാറ്റിനുമുപരിയായി മെസ്സി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ഒരു സ്റ്റാർട്ടറായി കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്” സ്കെലോണി പറഞ്ഞു
Lionel Messi won’t start but will play, Lautaro Martínez and Julián Álvarez in XI for Argentina. https://t.co/qdrNfQR401 pic.twitter.com/DGXplTPt4G
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) October 12, 2023
അര്ജന്റീന സാധ്യത ടീം :എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ്; ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും