റയൽ മാഡ്രിഡ് വിട്ട് അൽ ഇത്തിഹാദിലേക്ക് പോയതിന്റെ കാരണം വെളിപ്പെടുത്തി കരീം ബെൻസെമ|Karim Benzema

റയൽ മാഡ്രിഡ് വിട്ട് സൗദി പ്രോ ലീഗിൽ അൽ-ഇത്തിഹാദിൽ ചേരാനുള്ള തന്റെ പ്രചോദനം ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമ പങ്കുവെച്ചു. സൗദി അറേബ്യയുടെ മഹത്തായ ഫുട്ബോൾ പദ്ധതിയുടെ ആകർഷണീയതയും രാജ്യത്തിന്റെ മുസ്ലീം വ്യക്തിത്വവും തന്റെ തീരുമാനത്തിലെ പ്രധാന ഘടകങ്ങളായി ബെൻസെമ എടുത്തുപറഞ്ഞു.

റയൽ മാഡ്രിഡിൽ വളരെ വിജയകരമായ 14 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ബെൻസിമ മറ്റ് നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം സൗദി പ്രോ ലീഗിലേക്ക് നീങ്ങി. ലോകകപ്പ് ജേതാവ് എൻഗോലോ കാന്റെ, ബ്രസീലിയൻ മിഡ്ഫീൽഡർ ഫാബിഞ്ഞോ, പോർച്ചുഗീസ് വിങ്ങർ ജോട്ട എന്നിവരെയും ബെൻസിമയോടൊപ്പം സൗദി ക്ലബ് അൽ-ഇത്തിഹാദ് സ്വന്തമാക്കി.

“ഇവിടെ ഫുട്ബോൾ പ്രോജക്റ്റ് ആരംഭിച്ചപ്പോൾ, അത് എല്ലാ അർത്ഥത്തിലും ഒരു വലിയ പ്രോജക്റ്റായി തോന്നി, അതിന്റെ ഭാഗമാകാനും സൗദിയിൽ ഗെയിം മുന്നോട്ട് കൊണ്ടുപോകാനും ഞാൻ ആഗ്രഹിച്ചു.എന്നെ ഇവിടെ വരാൻ പ്രേരിപ്പിച്ച ഒരു കാരണം ഇതാണ്”സൗദി പ്രോ ലീഗിലേക്ക് എത്താനുള്ള കാരണത്തെക്കുറിച്ച് ബെൻസിമ പറഞ്ഞു.

സൗദി അറേബ്യയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണവും ഒരു മുസ്ലീം രാജ്യത്ത് ഒരു മുസ്ലീം എന്ന നിലയിൽ സ്നേഹിക്കപ്പെടുന്നതിനെക്കുറിച്ചും ഫ്രഞ്ച് താരം പറഞ്ഞു.”ഒരു മുസ്ലീം എന്ന നിലയിൽ നിങ്ങൾ മക്കയിൽ ആയിരിക്കുമ്പോൾ, നിങ്ങൾക്ക് സമാധാനം തോന്നുന്നു… അതൊരു അസാധാരണ സ്ഥലമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ ബെൻസിമ തന്റെ അരങ്ങേറ്റ സീസണിൽ ഇത്തിഹാദിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.സൗദി അറേബ്യയിലെ ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോൾ തന്നെ ആകർഷിച്ചു, യൂറോപ്പിൽ നിന്നുള്ള അറിയപ്പെടുന്ന കളിക്കാരുടെ വരവ് യൂറോപ്യൻ ആരാധകർക്കിടയിൽ സൗദി ലീഗിനോടുള്ള താൽപര്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Rate this post