❝ലയണൽ മെസ്സി പിഎസ്ജിയിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ പോയെങ്കിലും ബാഴ്സലോണ 39 മില്യൺ കൊടുക്കണം❞

ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിച്ച ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി യിൽ ചേർന്നെങ്കിലും മെസിക്ക് 39 മില്യൺ പൗണ്ട് നൽകേണ്ടിവരും.ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്നിലേക്ക് മാറിയ മെസ്സിക്ക് ഇപ്പോഴും കറ്റാലൻ ഭീമന്മാരിൽ നിന്ന് കാര്യമായ ലോയൽറ്റി ഇൻസെന്റീവിന് അർഹതയുണ്ട്.സൂപ്പർ താരം മെസ്സിയെ ബാഴ്സലോണയുടെ മോശം സാമ്പത്തിക അവസ്ഥ കാരണം കൊണ്ടും ലാ ലീഗ്‌ സാമ്പത്തിക നിയമങ്ങൾ കൊണ്ടുമാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കൈമാറ്റം സംഭവിച്ചത്. കരാർ കഴിഞ്ഞ ഫ്രീ ഏജന്റായ മെസ്സിയെ രണ്ട് വർഷത്തെ കരാറിൽ പാരീസ് സ്വന്തമാക്കി.ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് തന്നെയാണ് മെസ്സി ക്ലബ് വിട്ടു പോയത്.

ബാഴ്‌സലോണയുമായുള്ള ലയണൽ മെസ്സിയുടെ മുൻ കരാറിൽ 72 ദശലക്ഷം പൗണ്ട് ടീമിന്റെ അസാധാരണ നേട്ടങ്ങൾ അംഗീകരിക്കാനുള്ള ഇൻസെന്റീവ് ഉൾപ്പെടുന്നു. മുൻ പ്രസിഡൻറ് ജോസഫ് മരിയ ബാർട്ടോമ്യൂവിന്റെ കാലത്ത്, മെസ്സിയുടെ അവസാന കരാറിൽ ഒരു ലോയൽറ്റി ഇൻസെന്റീവ് ചേർത്തിരുന്നു. രണ്ട് പേയ്‌മെന്റുകളിലായി 72 മില്യൺ പൗണ്ട് മെസ്സിക്ക് ലഭിക്കുമായിരുന്നു, ഒന്ന് 2020 ജൂണിലും മറ്റൊന്ന് 2021 ജൂണിലും.എന്നിരുന്നാലും, ബാഴ്സയുടെ മോശമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ഈ ഇൻസെന്റീവും അഡ്മിനിസ്ട്രേറ്റീവ് ചെലവുകളും നൽകുന്നത് അസാധ്യമായി.2021 ഫെബ്രുവരിയിൽ ആകെ തുകയുടെ 8.5 മില്യൺ പൗണ്ട് മാത്രമാണ് ലഭിച്ചത് മെസ്സിക്ക് ലഭിച്ചത് , 39 മില്യൺ പൗണ്ട് ഇപ്പോഴും ബാക്കിയുണ്ട്.

2017 ൽ നെയ്മർ ബാഴ്‌സലോണയിൽ നിന്നും പിഎസ്ജി യിൽ ചേർന്നപ്പോഴും ഇതേ പ്രശനം വന്നിരുന്നു.പാരീസിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ കരാറിൽ ഏർപ്പെട്ടിരുന്ന ഒരു ലോയൽറ്റി ഇൻസെന്റീവ് നൽകിയിട്ടില്ലെന്ന് ആരോപിച്ച് നെയ്മർ കോടതിയെ സമീപിച്ചിരുന്നു. അവസാനം ഇട്ടു കൂട്ടരും ഒരു സെറ്റില്മെന്റിൽ എത്തുകയായിരുന്നു. മെസ്സിയുടെ അവസ്ഥയിൽ കാര്യങ്ങൾ അത്ര മോശമാവാൻ സാധ്യത കുറവാണ്. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായി ഓര്മിക്കപെടുന്ന മെസ്സിക്ക് വേണ്ടി ക്ലബ് 39 മില്യൺ പൗണ്ട് കൊടുക്കുമെന്നാണ് പ്രതീക്ഷ.

Rate this post