“ഫുട്ബോളിനെക്കുറിച്ച് ഒന്നും മനസ്സിലാകാത്തവരാണ് ലയണൽ മെസ്സിയെ വിമർശിക്കുന്നതെന്ന് കരീം ബെൻസിമ”

പാരീസ്-സെന്റ് ജെർമെയ്‌നിലെ പ്രകടനത്തിന്റെ പേരിൽ ലയണൽ മെസ്സി നേരിടുന്ന വിമർശനങ്ങൾ വർദ്ധിക്കുന്നതിനിടയിൽ, റയൽ മാഡ്രിഡ് താരം കരിം ബെൻസെമ തന്റെ മുൻ എൽ ക്ലാസിക്കോ എതിരാളിയെ പിന്തുണച്ച് രംഗത്തെത്തി. ബാഴ്‌സലോണയിൽ നിന്നും ഈ സീസണിൽ ഞെട്ടിക്കുന്ന ട്രാൻസ്ഫറിലൂടെ പാരിസിലെത്തിയ മെസ്സിക്ക് തന്റെ ഫോം കണ്ടെത്താൻ സാധിച്ചില്ല.ക്യാമ്പ് നൗവിലെ തന്റെ കാലത്ത് ഗോളുകളുടെ മിക്കവാറും എല്ലാ റെക്കോർഡുകളും തകർത്തുവെന്നത് കണക്കിലെടുക്കുമ്പോൾ അർജന്റീനിയൻ സൂപ്പർ താരം ഗോളുകൾ നേടാൻ പാടുപെടുന്നത് വിചിത്രം തന്നെയാണ് .

എൽ ക്ലാസിക്കോയിൽ ലയണൽ മെസ്സിക്കെതിരെ അവിസ്മരണീയമായ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയിട്ടുള്ള കരിം ബെൻസീമ മെസ്സിക്ക് ലീഗ് 1 ജയിക്കാനാവുമെന്നും പറഞ്ഞു.യുവേഫ ചാമ്പ്യൻഷിപ്പ് ലീഗിൽ (UCL) മാന്യമായ ഒരു ഗോൾ സ്‌കോറിംഗ് നടത്തുമ്പോൾ ലീഗ് 1 ലും സമാനമായ ഫോം ആവർത്തിക്കാൻ മെസ്സി പാടുപെടുകയാണ്.ഫ്രാൻസിന്റെ ടോപ്പ് ഫ്ലൈറ്റിലെ 11 മത്സരങ്ങളിൽ, 34-കാരൻ നേടിയത് ഒരു ഗോളും നാല് അസിസ്റ്റുകളും മാത്രമാണ്. . അതേസമയം, യു‌സി‌എല്ലിൽ, അഞ്ച് ഗെയിമുകളിൽ നിന്ന് അഞ്ച് തവണ അദ്ദേഹം വലകുലുക്കി.

മിക്ക വിമർശകരും മെസ്സിയുടെ പ്രകടനങ്ങളെ വിലയിരുത്താൻ വിശകലനം ചെയ്യുമ്പോൾ, പിച്ചിന്റെ മറ്റ് മേഖലകളിൽ മെസ്സി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബെൻസെമ പറഞ്ഞു.”എന്നാൽ അവൻ കളിക്കളത്തിൽ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, എന്തായാലും, നിങ്ങൾക്ക് ഒരു കളിക്കാരനെ അങ്ങനെ വിമർശിക്കാൻ കഴിയില്ല, മെസ്സിയെ വിമർശിക്കുന്ന ഒരാൾക്ക് ഫുട്ബോളിനെക്കുറിച്ച് ഒന്നും മനസ്സിലാകില്ല,” ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.

എൽ ക്ലാസിക്കോയിൽ നിരവധി തവണ മുഖാമുഖം വന്ന ലയണൽ മെസ്സിയും കരീം ബെൻസിമയും യുവേഫ ചാമ്പ്യൻസ് ലീഗിൽ അടുത്ത മാസം 16ന് റയൽ മാഡ്രിഡുമായി വീണ്ടും ഏറ്റുമുട്ടും.ആദ്യ പാദം ഫെബ്രുവരി 16 ന് നടക്കും, മത്സരം ഇന്ത്യൻ സമയം 1:30 AM ന് തത്സമയം ആരംഭിക്കും. അതേസമയം, രണ്ടാം പാദം മാർച്ച് 10 ന് നടക്കും.വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ടൈയിൽ തന്റെ ഫ്രഞ്ച് അന്താരാഷ്ട്ര സഹതാരം എംബാപ്പെയെ നേരിടുന്നതിനെക്കുറിച്ചും ബെൻസിമ പറഞ്ഞു. എംബാപ്പെക്കെതിരെ കളിക്കുന്നത് പ്രത്യേകതയുള്ളതായിരിക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,അവനും ജയിക്കണം, ഞാനും അങ്ങനെ തന്നെ” ഫ്രഞ്ച് താരം പറഞ്ഞു.

Rate this post