“മെസ്സിയെ നിയന്ത്രിക്കുന്നത് അസാധ്യമാണ്” പിഎസ്ജി സൂപ്പർ താരത്തെ പ്രശംസിച്ച് പെപ് ഗാർഡിയോള
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ടീമിനെ 2-0 ന് പിഎസ്ജി പരാജയപ്പെടുത്തിയതിന് ശേഷം പെപ് ഗാർഡിയോള ലയണൽ മെസ്സിയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്.മെസ്സിയെ 90 മിനിറ്റ് മുഴുവൻ പിടിച്ചു നിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ സമ്മതിച്ചു. “മെസ്സിയുടെ ഗോൾ അതിശയകരമായിരുന്നു. 90 മിനിറ്റിലും ലിയോയെ നിയന്ത്രിക്കുന്നത് അസാധ്യമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ മെസ്സി ഇന്നലെ പന്തുമായി കൂടുതൽ ബന്ധപ്പെട്ടിരുന്നില്ല”. “അയാൾക്ക് എപ്പോഴാണ് ഓടാൻ കഴിയുകയെന്നും ബോക്സിന് സമീപമെത്താനും കഴിയുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു, 90 മിനിറ്റ് അവരെ നിയന്ത്രിക്കാൻ കഴിയില്ല”.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ലാൻഡ് മാർക്ക് ഗെയിമായിരുന്നു, പിഎസ്ജിക്കായി തന്റെ ആദ്യ ഗോൾ നേടുകയും ചെയ്തു.പരിക്കുകൾ തന്റെ പുതിയ ക്ലബിലെ പുരോഗതി മന്ദഗതിയിലാക്കിയെങ്കിലും മികച്ചൊരു ഗോളോടെ തിരിച്ചു വരാനായി. രണ്ടാം പകുതിയിൽ കൈലിയൻ എംബാപ്പെയുമായുള്ള വൺ-ടു -വൺ പാസിൽ നിന്നും ബോക്സിന്റെ അരികിൽ നിന്ന് എഡേഴ്സണെ മറികടന്നാണ് മെസ്സി ഗോൾ നേടിയത്.ഇദ്രിസ ഗന ഗ്യൂയി ആദ്യ പകുതിയിൽ തന്നെ പിഎസ്ജി യെ മുന്നിലെത്തിച്ചിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ 121 മത്തെ ഗോളായിരുന്നു ഇന്നലെ സിറ്റിക്കെതിരെ പിറന്നത്.ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ 14 ഗോളുകൾ പിന്നിലാണ് മെസ്സി.ലയണൽ മെസ്സിയുടെ വരവ് തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുമെന്ന് പിഎസ്ജി പ്രതീക്ഷിക്കുന്നു. ഖത്തർ ഏറ്റെടുത്തതിനുശേഷം ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള വാഗ്ദാനം ചെയ്ത എല്ലാ ട്രോഫികളും ഫ്രഞ്ച് വമ്പന്മാർ നേടിയിട്ടുണ്ട്. 2020 -ൽ ഫൈനലിലെത്തിയെങ്കിലും ഹാൻസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിക്കിനോട് ഫൈനലിൽ പരാജയപെട്ടു.
😍😍😍 pic.twitter.com/Wu3X45HVnE
— Paris Saint-Germain (@PSG_English) September 28, 2021
ലയണൽ മെസ്സി ക്ലബ്ബിനായി തന്റെ അക്കൗണ്ട് തുറന്നത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഉത്തേജനമാണ്. 34-കാരനായ ഫോർവേഡ് പിഎസ്ജി ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് സഹ മുന്നേറ്റക്കാരായ നെയ്മറും കൈലിയൻ എംബാപ്പെയുമായി നടത്തിയത്.പിഎസ്ജി അവരുടെ ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.