മെസ്സിയെ രണ്ടാമനാക്കി റൊണാൾഡോ; ആ അപൂർവ നേട്ടം ഇനി റോണോയ്ക്ക് സ്വന്തം

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയെയും റയൽ മാഡ്രിഡിന്റെ കരിം ബെൻസെമയെയും പിന്തള്ളി അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൺ ഡി ഓർ കിരീടം സ്വന്തമാക്കിയിരുന്നു. തന്റെ ഏറ്റവും കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാമതായാണ് ഫിനിഷ് ചെയ്തത് .

എന്നാൽ ബാലൻ ഡി ഓർ പുരസ്കാരത്തിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബലൂൺ ഡി ഓർ ചരിത്രത്തിൽ എക്കാലത്തെയും പോയിന്റ് പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിലാണ് മെസ്സിയുടെ സ്ഥാനം. തന്റെ മിന്നുന്ന കരിയറിൽ റൊണാൾഡോ അഞ്ച് തവണ ബാലൺ ഡി ഓർ നേടുകയും അവാർഡിന്റെ നോമിനേഷനുകളിൽ നിന്ന് 3,781 പോയിന്റ് നേടുകയും ചെയ്തു, മെസ്സിക്ക് 3,574 പോയിന്റായിരുന്നു നേടിയത്.

ലൂക്കാ മോഡ്രിച്ചും വിർജിൽ വാൻ ഡിജും മാത്രമാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ പത്ത് കളിക്കാരിൽ പട്ടികപ്പെടുത്തിയിട്ടുള്ള നിലവിലെ രണ്ട് താരങ്ങൾ.കൂടാതെ ജോഹാൻ ക്രൈഫ്, സിനദീൻ സിദാൻ, റൊണാൾഡോ നസാരിയോ തുടങ്ങിയ ഇതിഹാസ മഹാന്മാരും ഉൾപ്പെടുന്നു.ലയണൽ മെസ്സി ഏഴ് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയാവട്ടെ അഞ്ചു തവണയാണ് ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത്. പുരസ്കാരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ മെസ്സിക്ക് പിന്നിലാണെങ്കിലും ബാലൻഡിയോർ ചരിത്രത്തിലെ പോയിന്റുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ ലയണൽ മെസിയേക്കാൾ മുൻപന്തിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്.

റോബർട്ട് ലെവൻഡോവ്‌സ്‌കിയെ കൂടുതൽ യോഗ്യനായ വിജയിയായി പലരും ഉദ്ധരിച്ചുകൊണ്ട് മെസ്സിക്കുള്ള ഈ വർഷത്തെ അവാർഡ് വിവാദമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു മുൻ താരമായ ലൂതർ മാത്തേവൂസ് ,ടോണി ക്രൂസ്, സ്പാനിഷ് ഗോൾ കീപ്പർ കാസില്ലസ് എന്നിവരും അവാർഡിനെ വിമർശിച്ച രംഗത്തെത്തിയിരുന്നു,ബയേൺ മ്യൂണിക്ക് താരം ലെവൻഡോവ്സ്കി 2021 ബാലൺ ഡി ഓർ സ്റ്റാൻഡിംഗിൽ മെസ്സിയുടെ 613 പോയിന്റിന് 33 പോയിന്റ് പിന്നിലായി, ചെൽസിയുടെ ജോർജിൻഹോ 460 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരാർത്ഥികളിൽ ഒരാളായ റയൽ മാഡ്രിഡിന്റെ കരിം ബെൻസെമ 239 പോയിന്റുമായി നാലാം സ്ഥാനത്തെത്തി, 186 പോയിന്റുമായി എൻ ഗോലോ കാന്റെ അഞ്ചാം സ്ഥാനവും നേടി.2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാൾഡോ 121 പോയിന്റ് നേടി ആറാമതായി മാറി.