ലയണൽ മെസ്സിയെ വട്ടം കറക്കിയ ദിമിത്രി പയറ്റ്; വീഡിയോ കാണാം
രണ്ട് ഫ്രഞ്ച് ഭീമന്മാർക്കിടയിൽ ഞായറാഴ്ച നടന്ന ‘ക്ലാസിക്’ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.മാഴ്സെക്കെതിരെ 10 പേരുമായി ചുരുങ്ങിയ പിഎസ്ജി സമനിലയയുമായി രക്ഷപെടുകയായിരുന്നു. ഫ്രഞ്ച് ഫുട്ബോളിലെ പരമ്പരാഗതമായി ഏറ്റവും വലിയ മത്സരമായ “ക്ലാസിക്ക്” പോരാട്ടത്തിൽ 56 -ാം മിനിറ്റിൽ അക്രഫ് ഹക്കിമിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനു ശേഷം 10 പെരുമായാണ് പാരീസ് കളിച്ചത്.
എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും സംസാര വിഷയമായത് മാഴ്സെ പ്ലേമേക്കർ ദിമിത്രി പയറ്റ് മെസ്സിയെ മറികടക്കുന്നതിനായി ചെയ്ത ഒരു സ്കിൽ ആയിരുന്നു. മൈതാന മധ്യത്തിൽ വെച്ച് പയറ്റ് മെസ്സിയെ തെറ്റിദ്ധരിപ്പിച്ച് 360 ഡിഗ്രി കറക്കി പന്തുമായി മുന്നോട്ട് പോയി .നിസ്സഹായകനായി നിൽക്കാനേ അര്ജന്റീന സൂപ്പർ താരത്തിന് സാധിച്ചുള്ളൂ.വർഷങ്ങളായി മെസ്സിയെ പൂട്ടാൻ ശ്രമിച്ച ഏതൊരു ഡിഫൻഡർക്കും ഈ രംഗം പരിചിതമായിരുന്നു. എന്നാൽ മെസ്സിക്കെതിരെ ഒരു താരം ഇങ്ങനെ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.
Lionel Messi struggles made clear by worst league start in 16 yearshttps://t.co/qmpPi9JPde pic.twitter.com/7lDohC0TrZ
— Mirror Football (@MirrorFootball) October 25, 2021
മുൻ ബാഴ്സലോണ താരത്തെ ഫ്രാൻസിലെ ഒരു അമേച്വർ താരത്തെ പോലെ കാണപ്പെട്ടതിനാൽ ആരാധകർക്ക് അവർ കാണുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല.പയറ്റ് ഇന്നലെ രാത്രി മെസ്സിയെ ഒരു ഫുട്ബോൾ പാഠം പഠിപ്പിച്ചു എന്ന ട്വീറ്റുകൾ വന്നു.ഫ്രഞ്ച് ലീഗ് 1 ൽ ലയണൽ മെസ്സിയുടെ ആദ്യ ഗോൾ പ്രതീക്ഷിച്ച് എത്തിയർവർക്ക് വലിയ നിരാശ നല്കുന്നതായിരുന്നു ഇന്നലത്തെ മത്സരം. ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയെങ്കിലും ലീഗിൽ മെസ്സി ഗോളുകൾ നേടാത്തത് ആരാധകരെയും ക്ലബിനെയും നിരാശപെടുത്തിയിരിക്കുകയാണ്.
Messi vs Payet 🔥#OMPSG #om #PSG #Messi #LeoMessi #Payet pic.twitter.com/Zn56EdpfAb
— Football News (@GoalFootNews) October 24, 2021
പിഎസ്ജിക്കൊപ്പം നാലു ലീഗ് മത്സരങ്ങൾ കളിച്ച് ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം 2005-06 സീസണു ശേഷം ഏറ്റവും മോശം തുടക്കമാണ് ഒരു ലീഗിൽ നടത്തുന്നത്. ആ സീസണിൽ മെസി ഗോൾ നേടാൻ ആറു മത്സരങ്ങൾ എടുത്തിരുന്നു. മാഴ്സക്കെതിരെ പതിനാറു തവണയാണ് മെസി പന്തു കാലിൽ നിന്നും നഷ്ടപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയ മെസ്സിക്ക് ലീഗിൽ നാലു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു ഗോൾ പോലും നേടാനായില്ല.
Payet 💯🔥 pic.twitter.com/LpeJRvjxb0
— Stop That Neuer (@Goatkeeper1_) October 24, 2021