മെസി, നെയ്‌മർ, എംബാപ്പെ എന്നീ താരങ്ങളെ പുറത്തിരുതാത്തത് എന്തുകൊണ്ടെന്ന് മൗറീഷ്യോ പോച്ചെറ്റിനോ

നിലവിൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരായുള്ള ടീം പാരീസ് സെന്റ് ജെർമെയ്‌ന്റേതാണ്.ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സിയുടെ വരവിനു ശേഷം ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടണ ഏറ്റവും കൂടുതൽ സാദ്യതയുള്ള ടീമായി അവർ മാറുകയും ചെയ്തു.പിഎസ്ജി ഫോർവേഡ് ലൈനപ്പിൽ ഇപ്പോൾ നെയ്മർ, മെസ്സി, കൈലിയൻ എംബാപ്പെ എന്നിവരാണുള്ളത്. എന്നിരുന്നാലും, പി‌എസ്‌ജി പരിശീലകനെ സംബന്ധിച്ചിടത്തോളം, മൂന്ന് ഫോർവേഡുകളിൽ നിന്നും ഏറ്റവും മികച്ചത് നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.അതിനായി, അദ്ദേഹം ഇപ്പോഴും മികച്ച ആക്രമണ ഓപ്ഷന് വേണ്ടി തിരയുകയാണ്.ചിലപ്പോൾ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പോലും മെസി. നെയ്‌മർ, എംബാപ്പെ തുടങ്ങിയ പിഎസ്‌ജി മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളെ കളിക്കളത്തിൽ നിന്നും പിൻവലിക്കേണ്ട കാര്യമില്ലെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ പറഞ്ഞു.

ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു.“അവർ ലോകത്തിലെ ഏറ്റവും മികച്ചവരാണ്. പിന്നെ എന്തിനാണ് അവരെ പിച്ചിൽ നിന്ന് മാറ്റിനിർത്തുന്നത്?.ആരും പ്രതീക്ഷിക്കുന്നത് പോലെ കളിച്ചില്ലെങ്കിലും അവരുടെ കഴിവ് കൊണ്ട് അവർക്ക് എപ്പോൾ വേണമെങ്കിലും നിർണായകമാകും. അതുകൊണ്ടാണ് ക്ലബ്ബ് അവരെ വലിയ വില കൊടുത്ത് സ്വന്തമാക്കിയത് ഇത്തരത്തിലുള്ള ഫുട്ബോൾ കളിക്കാരെ മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് വിലയിരുത്താൻ കഴിയില്ല, കാരണം അവർ വ്യത്യസ്തരാണ്” മൗറീഷ്യോ പോച്ചെറ്റിനോ, L’Equipe-നോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നെയ്മറും എംബപ്പേയും ഒരുമിച്ച് കളിക്കുകയും മികവ് പുറത്തെടുക്കുകയും ചെയ്തു.എന്നാൽ പരിക്ക് കാരണം ലയണൽ മെസ്സിക്ക് കഴിഞ്ഞ രണ്ടു മത്സരത്തിലും കളിക്കാൻ സാധിച്ചില്ല. ഇന്ന് നടക്കുന്ന മത്സരത്തിൽ നാന്റസിനെയാണ് പാരീസ് നേരിടുന്നത്.ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും അന്താരാഷ്ട്ര മത്സരങ്ങൾക്കു പിന്നാലെ കളത്തിലിറങ്ങുന്നത് കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ പരിക്ക് മൂലം നെയ്മർ കളിക്കാൻ സധ്യതയില്ല.

22 കാരനായ കൈലിയൻ എംബാപ്പെ ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 11 അസിസ്റ്റുകളും നേടി. മറുവശത്ത് ലയണൽ മെസ്സിക്ക് ആഭ്യന്തര സീസണിൽ ഇതുവരെ ഗോൾ കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും, 34 കാരൻ ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ ൽ നേടി.ലീഗ് വണ്ണിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.

Rate this post