❝ ലയണൽ മെസ്സിയുടെ പാദ പിന്തുടരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ❞
യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെ ചുറ്റിപറ്റി ധാരാളം അഭ്യൂഹങ്ങൾ പരന്നിട്ടുണ്ടായിരുന്നു. യുവന്റസുമായി ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരം ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്കും മുൻ ക്ലബ് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും പോകും എന്ന തരത്തിലുളള അഭ്യൂഹങ്ങൾ പരന്നിരുന്നു. റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെങ്കിലും താരം യുവന്റസിൽ തുടരും എന്നത് ഏകദേശം ഉറപ്പായിരിക്കുമായാണ്. അവധി കഴിഞ ടീമിനോടൊപ്പം ചേരുന്ന റോണോ ടീമിന്റെ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കും എന്ന റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
കാൽസിയോമെർകാറ്റോ വഴി ലാ ഗാസെറ്റ ഡെല്ലോ സ്പോർട്ടിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് റൊണാൾഡോ യുവന്റസുമായി പുതിയ കരാറിൽ ഒപ്പിടാനുളള സാധ്യതകളും ഉയർന്നു വന്നിരിക്കുകയാണ്. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡിസ് കരാർ പുതുക്കുന്നതിന്റെ ചർച്ചകൾ ആരംഭിക്കുവാൻ തയ്യാറെടുക്കുകയാണ്. ഒരു വർഷം കൂടി യുവന്റസുമായി കരാർ നീട്ടാനാണ് ശ്രമം.കഴിഞ്ഞ ദിവസം ബാഴ്സലോണയുമായി കരാർ പുതുക്കാൻ തീരുമാനിച്ച മെസ്സിയുടെ അതെ വഴി തന്നെയാവും റൊണാൾഡോയും സ്വീകരിക്കുക. ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിച്ച മെസ്സി 50 % വേതനം കുറച്ചാണ് അഞ്ചു വർഷത്തെ പുതിയ കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നത്. മെസ്സി വേതനം കുറച്ചതു കൊണ്ട് മാത്രമാണ് ബാഴ്സക്ക് പുതിയ കരാർ കൊടുക്കൻ സാധിച്ചത്. ലാ ലീഗയിലെ പുതിയ നിയമങ്ങളും ഇതിനു കാരണമായി തീർന്നു.
He's set to stay in Turin.https://t.co/bhQSQlkFFK
— MARCA in English (@MARCAinENGLISH) July 16, 2021
60 മില്യൺ ഡോളറാണ് റൊണാൾഡോ യുവന്റസിൽ നിന്നും ലഭിക്കുനന് വേതനം. ഇതിൽ കുറവ് വരുത്തി 2023 വരെ ക്ലബ്ബിൽ തുടരാനാണ് ശ്രമിക്കുന്നത്. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡിസ് യുവന്റസ് പ്രസിഡന്റ് ആൻഡ്രിയ അഗ്നെല്ലിയുമായി ഉടൻ തന്നെ കൂടിക്കാഴ നടത്തി ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽപെട്ട യുവന്റസിന് റൊണാൾഡോ വേതനം കുറച്ചാൽ അതൊരു വലിയ ആശ്വാസമായിരിക്കും. കൂടാതെ റോണോയുടെ പാദ പിന്തുടർന്ന് കൂടുതൽ താരങ്ങൾ വേതനം കുറയ്ക്കും എന്ന് തന്നെയാവും യുവന്റസിന്റെ പ്രതീക്ഷ.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്നും ഈ മാസം അവസാനം ടൂറിനിൽ തിരിച്ചെത്തുമെന്നും ക്ലബ് ഡയറക്ടർ പവൽ നെഡ്‌വേഡ് കഴിനാജ് ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ താരം യുവന്റസിൽ തുടരും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ റൊണാൾഡോ 133 മത്സരങ്ങളിൽ നിന്ന് 22 അസിസ്റ്റുകൾ ഉൾപ്പെടെ 101 ഗോളുകൾ നേടി ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങൾ നേടുകയും ചെയ്‌തെങ്കിലും ടീമെന്ന നിലയിൽ കാര്യമായി ഒന്നും നേടാൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒൻപത് വർഷത്തിന് ശേഷം തുടർച്ചയായി നേടി കൊണ്ടിരുന്ന സിരി എ കിരീടം നഷ്ടപ്പെട്ടതും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതും അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതുമെല്ലാം റൊണാൾഡോയുടെ ഭാവി സംശയത്തിലാക്കിയിരുന്നു. എന്തായാലും വരും ആഴച്ചകളിൽ സൂപ്പർ താരത്തിന്റ ഭാവിയെക്കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കും.