❝1996 ഒളിമ്പിക് ഗെയിംസിൽ റൊണാൾഡോ എങ്ങനെ റൊണാൾഡീഞ്ഞോ ആയി ?❞

ലോക കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ റൊണാൾഡോയെ തടയാൻ സാധിക്കുന്ന ഡിഫെൻഡർമാർ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

പക്ഷെ പരിക്ക് ഒരു വില്ലനായി കരിയറിൽ ഉടനീളം എത്തി നോക്കിയപ്പോൾ പലതും നേടനാവാതെയാണ് ഫുട്ബോൾ ജീവിതം അവസാനിച്ചത് എന്ന് തോന്നി പോകും. യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും വേർതിരിച്ചറിയാൻ ഇപ്പോൾ ‘ആർ 9’ എന്നാണ് റൊണാൾഡോയെ വിളിക്കാറുളളത്.ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കിലും വെറും 17 വയസ്സുള്ളപ്പോൾ 1994 ൽ അമേരിക്കയിൽ നടന്ന ടൂർണമെന്റിൽ ലോകകപ്പ് നേടിയ ടീമിൽ റൊണാൾഡോ അംഗമായിരുന്നു.

രണ്ട് വർഷത്തിന് ശേഷം ആദ്യമായി ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ, ഒളിമ്പിക്സിലെ ബ്രസീൽ ടീമിൽ അവിഭാജ്യ ഘടകമായിരുന്നു കൗമാരക്കാരൻ. 18 ആം നമ്പർ ജേഴ്സിയിൽ റൊണാൾഡോ ഇറങ്ങിയപ്പോൾ മിഡിൽസ്ബറോ ഫോർവേഡ് ജുനിൻഹോ പോളിസ്റ്റ ഒൻപതാം നമ്പർ ജേഴ്സിയിൽ ഇറങ്ങി. ഡിഫെൻഡർ റൊണാൾഡോ ഗുവാരോ തന്റെ ജേഴ്സിയിൽ റൊണാൾഡോ എന്നെഴുതിയത് കൊണ്ട് തന്റെ ജേഴ്സിയിൽ റൊണാൾഡീഞ്ഞോ എന്നെഴുതിയാണ് റൊണാൾഡോ കളിക്കാൻ ഇറങ്ങിയത്.ആ ടൂർണമെന്റിൽ ബാഴ്‌സലോണയിലെ യുവ സ്‌ട്രൈക്കർ അഞ്ച് തവണ ഗോൾ നേടുകയും ബ്രൗൺസ് മെഡൽ നേടുകയും ചെയ്തു.

1999 ൽ ബ്രസീൽ ടീമിലെത്തിയ റൊണാൾഡോ ഡി അസീസ് മൊറീറ എന്ന റൊണാൾഡീഞ്ഞോ ഗൗച്ചോ റൊണാൾഡോ ടീമിലുള്ളത് കൊണ്ട് റൊണാൾഡീഞ്ഞോ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ രണ്ടു ജൂനിഞ്ഞോമാരും ബ്രസീൽ ടീമിലുണ്ടായിരുന്നു, ജൂനിഞ്ഞോ പോളിസ്റ്റയും പെർനാംബുകാനോയും. അവർ തിരിച്ചറിയുന്നതിനു വേണ്ടി അവരുടെ സ്ഥല പേരാണ് കൂടെ ചേർത്തിരുന്നത് . ഫോമിന്റെ ഉന്നതിയിൽ നിക്കുമ്പോൾ 1998 വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും 2002 ൽ ജർമനിയെ പരാജയപ്പെടുത്തി കിരീടം തിരിച്ചു പിടിച്ചു. 2006 വേൾഡ് കപ്പിൽ മൂന്ന് ഗോൾ നേടിയെങ്കിലും ക്വാർട്ടറിൽ പുറത്തായി.98 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളുമായാണ് ബ്രസീലിയൻ കരിയർ അവസാനിപ്പിച്ചത്.

Rate this post