Mesut Ozil : “മുൻ ആഴ്സണൽ മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിലിനെ തുർക്കി ക്ലബ് ഫെനർബാഷെ സസ്പെൻഡ് ചെയ്തു”

മുൻ ആഴ്‌സണലിന്റെയും റയൽ മാഡ്രിഡിന്റെയും പ്ലേമേക്കർ മെസ്യൂട്ട് ഓസിലിനെ തുർക്കി ക്ലബായ ഫെനർബാഷെ സസ്പെൻഡ് ചെയ്തു. എന്നാൽ സസ്‌പെൻഡ് ചെയ്തതിന്റെ ഔദ്യോഗിക കാരണങ്ങളൊന്നും ക്ലബ് നൽകിയിട്ടില്ല. ഓസിലിനെ മാത്രമല്ല സഹ താരം സാൻ തുഫാനെയും ഫെനർബാഷെ സസ്‌പെൻഡ് ചെയ്തു.

“ഞങ്ങളുടെ ഫുട്ബോൾ എ ടീം കളിക്കാരായ മെസ്യൂട്ട് ഓസിൽ, ഒസാൻ തുഫാൻ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീരുമാനമനുസരിച്ച് ഇത് പൊതുജനങ്ങളെ അറിയിക്കുന്നു” ഇങ്ങനെ ആയിരുന്നു ക്ലബ്ബിന്റെ ഔദ്യോഗിക പ്രസ്താവന.മെസ്യൂട്ട് ഓസിലിനെ സസ്‌പെൻഡ് ചെയ്‌തത് അച്ചടക്ക പ്രശ്‌നങ്ങളുടെ പേരിലാണ് എന്നാണ് പലരു അഭിപ്രായപ്പെടുന്നത്. ആഴ്‌സണലിൽ മാനേജർമാരായ ഉനായ് എമെറി, മൈക്കൽ അർട്ടെറ്റ എന്നിവരുടെ കീഴിലും ജർമൻ താരം അച്ചടക്ക നടപടി നേരിട്ടിരുന്നു.

TheAFC ന്യൂസ്‌റൂമിലെ ജേണലിസ്റ്റായ കോണർ ഹമ്മിന്റെ അഭിപ്രായത്തിൽ, കളി സമയക്കുറവിന്റെ പേരിൽ ഓസിലും ഓസാനും കോച്ച് ഇസ്മായിൽ കാർട്ടലുമായി തർക്കമുണ്ടായെന്നും അതിനാൽ ടീമിൽ നിന്ന് പുറത്താക്കിയെന്നും അവകാശപ്പെടുന്നു.നേരത്തെ, നടുവേദനയെത്തുടർന്ന് മെസ്യൂട്ട് ഓസിൽ ചില മത്സരങ്ങൾ നഷ്‌ടപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സമീപകാല അസാന്നിധ്യം പരുക്ക് കൊണ്ടല്ലെന്നും ശമ്പളത്തെച്ചൊല്ലിയുള്ള തർക്കം മൂലമാണെന്നും തുർക്കി മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ വാർത്തകൾ ക്ലബ് നിഷേധിച്ചിരുന്നു.ക്ലബ്ബിന് നിലവിൽ £300 മില്യണിലധികം കടമുണ്ടെന്ന് അറിയാമെങ്കിലും ശക്തമായ പ്രസ്താവനയിലൂടെയാണ് ഫെനർബാഷെ ഇതിനെതിരെ പ്രതികരിച്ചത്.“ക്ലബിൽ നിന്നുള്ള കടങ്ങൾ വീട്ടാത്തതിനാൽ മെസ്യൂട്ട് ഓസിൽ കളിച്ചില്ല എന്ന വാർത്തയ്ക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ല,” എന്നാണ് ക്ലബ് പ്രസ്താവന ഇറക്കിയത്.

Rate this post