”കേരള ബ്ലാസ്റ്റേഴ്സിൽ ഇതിഹാസമായി മാറുന്നത് ഒരു ബഹുമതിയാണ്, ഈ ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്” : മിലോസ് ഡ്രിൻസിച്ച് | Kerala Blasters | Milos Drincic
കഴിഞ്ഞ വർഷമാണ് 24 കാരനായ മോണ്ടിനെഗ്രോ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഒരു പ്രമുഖ ക്ലബിനൊപ്പം ഒരു പുതിയ ലീഗിൽ ഒരു പുതിയ വെല്ലുവിളികളെ നേരിടാനുള്ള ഒരു മികച്ച അവസരമായാണ് താൻ ഈ സാഹചര്യത്തെ കാണുന്നതെന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ ശേഷം മിലോസ് ഡ്രിൻസിച്ച് പറഞ്ഞിരുന്നു.
യൂറോപ്പ ലീഗ് യോഗ്യത മത്സരത്തിലടക്കം കളിച്ചിട്ടുള്ള താരത്തിൽ ആരാധകരുടെ പ്രതീക്ഷയും വലുതായിരുന്നു. ആരാധകരുടെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ഡ്രിൻസിച്ച് ഇതുവരെ പുറത്തെടുത്തത്.കഴിഞ്ഞ ദിവസം മീലൊസ് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ആരാധകരെക്കുറിച്ചും സംസാരിക്കുകയുണ്ടായി.”ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇവിടെ കളിക്കുന്നത് അവസരങ്ങളുടെ വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, ഇവിടെ തുടരാൻ എനിക്ക് സന്തോഷമുണ്ട്. ക്ലബ്ബിൽ ഒരു ഇതിഹാസമായി മാറുന്നത് ഒരു ബഹുമതിയാണ്” മിലോസ് പറഞ്ഞു.
Milos Drincic 🗣️"Kerala Blasters FC is one of the leading teams in Asia. Playing here will open doors to opportunities.If no big clubs approach me with offers, I will be happy to stay here. It would be an honor to become a legend at the club." @manoramaonline #KBFC pic.twitter.com/cob2m1FdmE
— KBFC XTRA (@kbfcxtra) March 3, 2024
“കേരള ബ്ലാസ്റ്റേഴ്സ് തീർച്ചയായും ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു സ്വപ്ന ക്ലബ്ബാണ് . ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഒരു ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.”ഇവാൻ ഒരു മികച്ച പരിശീലകനും അസാധാരണ വ്യക്തിത്വവുമാണ്. കളിക്കളത്തിലും പുറത്തും തൻ്റെ പിന്തുണ ഉറപ്പാക്കുന്ന ഒരാളാണ് പരിശീലകൻ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമാണ്. ഓരോ മത്സരങ്ങളിലുമുള്ള അദ്ദേഹത്തിൻ്റെ സമീപനം തന്ത്രപരമായി വ്യത്യസ്തമാണ്” ബ്ലാസ്റ്റേഴ്സ് പരിശീലകനെക്കുറിച്ച് മിലോസ് പറഞ്ഞു.
Milos Drincic 🗣️ "Ivan is a great coach and an extraordinary personality. A coach is someone who ensures his support on & off the field,It was a pleasure to work with him. His approach to each match is tactically different." @manoramaonline #KBFC pic.twitter.com/xwpTmJJTCj
— KBFC XTRA (@kbfcxtra) March 3, 2024
“ഐ എസ് എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം ഞങ്ങൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രതിരോധം എന്നത് 4 നിയുക്ത കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ടീം മുഴുവനും അതിന് പ്രതിജ്ഞാബദ്ധമാണ്. നിർഭാഗ്യവശാൽ, നിരവധി കളിക്കാർക്ക് പരിക്കേറ്റത് ഞങ്ങൾക്ക് ഒരു വെല്ലുവിളിയായി .ഞങ്ങൾ അവസാനം വരെ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുന്നു, ഞങ്ങളുടെ പരിശ്രമങ്ങൾ ആത്യന്തികമായി ഞങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.