അസിസ്റ്റുമായി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ എംഎൽഎസ് സീസണ് തുടക്കംകുറിച്ച് ഇന്റർ മയാമി |Inter Miami | Lionel Messi

പുതിയ മേജർ ലീഗ് സോക്കർ സീസണിന് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. റിയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മയാമി കീഴടക്കിയത്. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും മെസ്സി മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

റോബർട്ട് ടെയ്ലറും ഡീ​ഗോ ​ഗോമസും ​ ഇന്റർ മയാമിയുടെ ഗോളുകൾ നേടിയപ്പോൾ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റിയൽ സോൾട്ടിലേക്ക് ടീമിനെ ഹോം സ്റ്റേഡിയത്തിൽ നേരിട്ട ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ ലീഡ് സ്വന്തമാക്കി എടുത്തു. സൂപ്പർതാരമായ ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ടൈലർ 39 മിനിറ്റ് നേടുന്ന ഗോളാണ് ഇന്റർമിയാമിക്ക് ലീഡ് നേടിക്കൊടുത്തത്.

രണ്ടാം പകുതിയിലും ഗോളുകൾ സ്കോർ ചെയ്യാൻ കൂടുതൽ ശ്രമങ്ങൾ നടത്തിയ ഇന്റർമിയാമിക്ക് വേണ്ടി മെസ്സിയിൽ നിന്നും സുവാരസിലേക്ക് ലഭിച്ച പന്ത് സുവാരസ്‌ ഗോമസിന് നൽകിയതും താരം എതിർവലയിലേക്ക് പന്തിനെ പായിച്ചു.ഇതോടെ 83 മിനിറ്റിൽ ഗോമസിന്റെ ഗോളിലൂടെ രണ്ടാമത്തെ ഗോളും സ്വന്തമാക്കിയ ഇന്റർമിയാമി എതിരല്ലാത്ത രണ്ടുഗോളുകൾക്ക് വിജയം സ്വന്തമാക്കി മികച്ച തുടക്കമാണ് ഇത്തവണ സീസണിൽ കുറിച്ചത്.

മത്സരത്തിലൂടെ നീളം എതിർ ടീമിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മെസ്സി കാഴ്ചവച്ചത്, താരങ്ങളെ നിരവധി തവണ മനോഹരമായി മറികടന്നു കൊണ്ട് ലിയോ മെസ്സി തന്റെ ടീമിനെ മുന്നോട്ട് നയിക്കുന്നതും മത്സരത്തിൽ കാണാൻ സാധിച്ചു.പ്രീ സീസൺ മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ ആവാത്ത ഇന്റർമിയാമി മേജർ സോക്കർ ലീഗിലെ ആദ്യ മത്സരം വിജയിച്ചതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കൂടി കൂടുതൽ പ്രതീക്ഷകൾ നൽകിയിരിക്കുകയാണ്.

Rate this post