ദിമി, സച്ചിൻ, ലെസ്‌കോ തിരിച്ചുവരുമോ? സൂപ്പർ താരങ്ങളുടെ ഏറ്റവും ഒടുവിൽ വന്ന റിപ്പോട്ടുകൾ ഇതാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിന്റെ വളരെ മോശം ഫോമിന്റെ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വളരെയേറെ പ്രതീക്ഷകളുമായി സീസൺ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ പരിക്ക് വില്ലനായി തുടങ്ങി, പിന്നീടങ്ങോട്ട് ഇതുവരെയും കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ പരിക്കുകൾ ആണ് നേരിടേണ്ടി വന്നത്. സൂപ്പർ താരങ്ങളുടെ പരിക്കിനിടയിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നതാണ് തുടർച്ചയായി പരാജയങ്ങളും.

എന്തായാലും കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ സ്റ്റേഡിയമായ മറീന സ്റ്റേഡിയത്തിൽ പോയി നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയമാണ് എവേ സ്റ്റേഡിയത്തിൽ നിന്നും നേരിടേണ്ടിവന്നത്. ഈ മത്സരത്തിലും തോൽവികൾക്കിടയിൽ ബ്ലാസ്റ്റേഴ്സിന് നിരാശ നൽകുന്നത് സൂപ്പർ താരങ്ങളുടെ പരിക്കായിരുന്നു. മൂന്ന് പ്രധാന താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി നൽകിയത്.

മത്സരം തുടങ്ങുന്നതിനു മുമ്പ് പരിക്ക് ബാധിച്ച ഗ്രീക്ക് താരമായ ദിമിത്രിയോസ് മത്സരത്തിൽ കളിച്ചില്ല, കൂടാതെ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷിനും വിദേശ താരമായ മാർക്കോ ലെസ്‌കോവിച്ചിനും പരിക്ക് ബാധിച്ചതോടെ ഇരുതാരങ്ങളും ഉടൻതന്നെ കളം വിട്ടു. കാര്യമായി പരിക്ക് ബാധിച്ച സച്ചിൻ സുരേഷിനെ കുറഞ്ഞത് നാലുമാസമെങ്കിലും കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ സമയമെടുക്കും എന്നാണ് നിലവിലെ അപ്ഡേറ്റ്.

തോളിനു പരിക്ക് ബാധിച്ച സച്ചിൻ സുരേഷിന് ഈ സീസൺ നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പ്രധാന താരമായ മാർക്കോ ലെസ്‌കോവിചിന്റെ ഇഞ്ചുറി അപ്ഡേറ്റ് പരിശോധിക്കുകയാണെങ്കിൽ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചുവരുവാൻ അല്പം ദിവസങ്ങൾ എടുക്കും എന്നാണ് അറിയാൻ ആവുന്നത്. അതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ്സി ഗോവക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യതകൾ വളരെ കുറവായാണ് കാണപ്പെടുന്നത്.

വരുന്ന ഞായറാഴ്ച കൊച്ചി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന എഫ് സി ഗോവക്കെതിരായ മത്സരത്തിൽ കഴിഞ്ഞ മത്സരം പരിക്കു കാരണം നഷ്ടമായ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരമായ ദിമിത്രിയോസ് ഡയമന്റാകോസ് തിരിച്ചെത്തുമെന്നാണ് നിലവിലേ അപ്ഡേറ്റ്. ഓരോ താരങ്ങളും പരിക്ക് മാറി തിരിച്ചെത്തുമ്പോഴും മറ്റു ചില കാര്യങ്ങൾക്ക് പരിക്ക് ബാധിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന നൽകുന്നുണ്ട്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായി തലയുയർത്തി നിന്ന ബ്ലാസ്റ്റേഴ്സ് തുടർച്ചയായ തോൽവികൾക്ക് ശേഷം നിലവിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.

Rate this post