“ആളുകൾക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ട്” ; തന്റെ ലിവർപൂളിന്റെ ഭാവിയെക്കുറിച്ച് സലാ

കരാർ പുതുക്കൽ സംബന്ധിച്ച് ലിവർപൂളുമായുള്ള ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് ഒരു അപ്‌ഡേറ്റും നൽകാൻ സൂപ്പർ താരം മുഹമ്മദ് സലാ ആഗ്രഹിക്കുന്നില്ല.റെഡ്സുമായുള്ള കരാർ നീട്ടുന്നതിൽ ആത്മവിശ്വാസമുണ്ടോ എന്ന് ചോദിച്ചപ്പോൾ ടീമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈജിപ്ത് ഇന്റർനാഷണൽ ആവർത്തിച്ചു പറഞ്ഞു.

“എനിക്ക് അതെ എന്ന് പറയാൻ കഴിയില്ല, എനിക്ക് ഇല്ല എന്ന് പറയാൻ കഴിയില്ല, പക്ഷേ എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്,” സലാ സ്കൈ സ്പോർട്സിനോട് പറഞ്ഞു.“എന്നാൽ വീണ്ടും, എനിക്ക് ഇപ്പോൾ എന്റെ കരാറിലേക്ക് ഡീപ്പായി പോകാൻ കഴിയില്ല, കാരണം ഇത് ശരിക്കും സെൻസിറ്റീവായ സാഹചര്യമാണ്.”ടീം വിജയിക്കേണ്ടതുണ്ട്, എനിക്ക് വാർത്തകളിലേക്ക് പോകാനും എന്റെ കരാറിനെക്കുറിച്ച് സംസാരിക്കാനും കഴിയില്ല. ഞാൻ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” സല പറഞ്ഞു.

സലായുടെ ലിവർപൂൾ കരാർ 2023 വരെ നീണ്ടുനിൽക്കും, അടുത്ത സീസണിൽ ലത്ത് കരാർ പുതുക്കാൻ സാധിച്ചില്ലെങ്കിൽ ലിവർപൂളിന് താരത്തെ നഷ്ടമായേക്കാം. “എന്നാൽ സത്യസന്ധമായി, പക്ഷേ എനിക്ക് പറയാൻ കഴിയുന്നത് ആളുകൾക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ട്,” സലാ കൂട്ടിച്ചേർത്തു.എനിക്ക് സ്വാർത്ഥനാകാനും എന്റെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാനും കഴിയില്ല. ഞങ്ങൾ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തിലാണ്, അതിനാൽ എനിക്ക് ടീമിനെക്കുറിച്ച് സംസാരിക്കണം, ടീമിനൊപ്പം വരുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.എനിക്ക് പറയാൻ കഴിയുന്നത് അത്രയേയുള്ളൂ. ഞങ്ങൾ കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുമെന്നും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണുമെന്നും പ്രതീക്ഷിക്കുന്നു” ഈജിപ്ഷ്യൻ പറഞ്ഞു.

ഡിസംബറിൽ ആഴ്ചയിൽ 400,000 പൗണ്ട് എന്ന ഓഫർ സലാ നിരസിചിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശമ്പളവുമായി പൊരുത്തപ്പെടാൻ ആഴ്ചയിൽ അര മില്യൺ ആവശ്യപ്പെട്ടു.ലിവർപൂളിന്റെ ഓഫർ സലാ നിരസിച്ചതിന് ശേഷം പാരീസ് സെന്റ് ജെർമെയ്‌നും ബാഴ്‌സലോണയും ഉൾപ്പെടെ നിരവധി ക്ലബ്ബുക അദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തി.എന്നാൽ ഈജിപ്ത് 2022 ലോകകപ്പിൽ എത്താൻ കഴിയാതെ വന്നപ്പോൾ ക്ലബ്ബിൽ നിന്നും കോച്ചായ ജർഗൻ ക്ലോപ്പിൽ നിന്നും വലിയ പിന്തുണ ലഭിച്ചതിനെ തുടർന്ന് ഈജിപ്ഷ്യൻ ഫോർവേഡ് തന്റെ ശമ്പള ആവശ്യങ്ങൾ കുറച്ചുവെന്ന് കിംവദന്തി പരക്കുന്നുണ്ട്.