❝37000 ആരാധകർക്ക് സൗജന്യ ടിക്കറ്റ് , ഗോകുലം കേരളയെ കീഴടക്കാൻ അവസാന അടവും പുറത്തെടുത്ത് മൊഹമ്മദൻസ് ❞ | I LEAGUE

ഐ-ലീഗ് ചരിത്രത്തിൽ തുടർച്ചയായി കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി മാറുമെന്ന് ഉറപ്പായ സമയത്താണ് നിലവിലെ ചാമ്പ്യൻ ഗോകുലം കേരള സമ്മർദത്തിനിരയായത്. അവസാന റൗണ്ടിൽ ശ്രീനിധി ഡെക്കാനെതിരായ 3-1 തോൽവി കോഴിക്കോട് ആസ്ഥാനമായുള്ള ക്ലബ്ബിനു വലിയ തിരിച്ചടിയായി മാറി.

കഴിഞ്ഞ 21 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയായിരുന്നു മലബാറിയൻസ് . തുടർച്ചയായ വിജയങ്ങൾക്കിടയിൽ നേരിട്ട തിരിച്ചടി ഗോകുലം കേരളയെ അലോസരപ്പെടുത്തുന്നതായി തോന്നുന്നു. ആദ്യ ഐ ലീഗ് കിരീട തേടിയിറങ്ങിയ മുഹമ്മദൻ സ്‌പോർട്ടിംഗിൽ നിന്നും കടുത്ത സമ്മർദമാണ്‌ ഗോകുലം നേരിടുന്നത്.കൊൽക്കത്ത ക്ലബിന് കിരീടം നേടണമെങ്കിൽ വിജയം അനിവാര്യമാണ്.

സമാപന ലീഗ് മത്സരം വെർച്വൽ നോക്കൗട്ട് ഫൈനലായി മാറുന്നത് കണ്ട സംഘാടകർ ഏകദേശം 70,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ സ്ലേറ്റ് ലേക്ക് സ്റ്റേഡിയത്തിൽ മത്സരം ക്രമീകരിച്ചു.വൈ ബി കെ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലെ അവസാന മത്സരത്തിനായി ആരാധകരെ കൂട്ടാനായി മൊഹമ്മദൻസ് 37000 ടിക്കറ്റുകൾ ഫ്രീ ആയി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ക്ലബ് ആരാധകർക്ക് നേരിട്ട് 37000 ടിക്കറ്റുകൾ നേരിട്ട് നൽകും.

ഇത് മൊഹമ്മദൻസിന് വലിയ നേട്ടമാകും. കൊൽക്കത്തയിൽ ആണ് കളി നടക്കുന്നത് എന്നത് ഇപ്പോൾ തന്നെ മൊഹമ്മൻസിന് മുൻ തൂക്കം നൽകുന്നുണ്ട്. അതിനൊപ്പം ആരാധകർ കൂടെ നിറഞ്ഞാൽ കാര്യങ്ങൾ ഗോകുലം കേരളക്ക് എളുപ്പമാകില്ല. സമാപന ലീഗ് മത്സരം വെർച്വൽ നോക്കൗട്ട് ഫൈനലായി മാറുന്നത് കണ്ട സംഘാടകർ ഏകദേശം 70,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മത്സരം ക്രമീകരിച്ചു.

ഗോകുലം കേരളയുടെ ഇറ്റാലിയൻ ഹെഡ് കോച്ച് വിൻസെൻസോ ആൽബെർട്ടോ ആനീസ്, അഫ്ഗാനിസ്ഥാൻ മിഡ്ഫീൽഡർ ഷരീഫ് മുഖമ്മദ്, ഫോർവേഡ് ജിതിൻ എംഎസ് എന്നിവരുടെ സേവനം നഷ്ടമാകും.പരിക്ക് മാറി തിരിച്ചെത്തുന്ന ലൂക്കയും ഹക്കുവും മലബാറിയൻസിന് കിരീട പോരാട്ടത്തിൽ മുതൽക്കൂട്ടാകും.

Rate this post