ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ വിദേശ താരങ്ങളെത്തുന്നു , സ്‌ട്രൈക്കറെയും സെന്റർ ബാക്കിനെയും സ്വന്തമാക്കാനൊരുങ്ങുന്നു

ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജോഷുവ സിറ്റോരിയോയെ ന്യൂ കാസിൽ ജെറ്റ്സിൽ നിന്നും സ്വന്തമാക്കി അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിരുന്നു. കഴിഞ്ഞു പോയ സീസണിൽ പറ്റിയ പിഴവുകൾ തിരുത്തി കൂടുതൽ ദൂരം മുന്നോട്ട് പോവാം എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റെർസുള്ളത്.

അത്കൊണ്ട് തന്നെ വിദേശ താരങ്ങൾ അടക്കമുള്ളവരുടെ സൈനിങ്ങിലും പ്രത്യേക ശ്രദ്ധ ചെലുത്താന് മാനേജ്‌മന്റ് ശ്രമിക്കുന്നത്.മുന്നേറ്റ നിര താരത്തെ ടീമിലെത്തിച്ചതിനു പിന്നാലെ ഒരു വിദേശ സ്ട്രൈക്കറെയും വിദേശ സെന്റർ ബാക്കിനെയും ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സെന്റർ ബാക്ക് പൊസിഷനിലേക്ക് ATK താരമായ ഡംയനോവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. ക്ലബിനോട് വിടപറയാൻ ഒരുങ്ങുന്ന വിക്ടർ മോങ്കലിന് പകരമായാണ് സ്ലാവ്‌കോ ദംജാനോവിചിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.

ഈ സീസണോട് കൂടി അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിരുന്നു.സ്ട്രൈക്കർ പൊസിഷനിലേക്ക് 25 കാരനായ ഡോർനി റൊമേറോയെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഈ താരത്തിന് വേണ്ടി ക്ലബ്ബ് ഒരു ഓഫർ നൽകി കഴിഞ്ഞു .ഡോമിനിക്കൻ റിപ്പബ്ലിക് എന്ന രാജ്യത്തിൽ നിന്നാണ് താരം വരുന്നത്.

ലാറ്റിനമേരിക്കൻ രാജ്യമായ ബോളീവിയയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ആൽവേസ് റെഡി എന്ന ക്ലബ്ബിനു വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർവേഡ് പൊസിഷനിൽ പ്രധാനമായും കളിക്കുന്ന ഈ താരം ഇരു വിങ്ങുകളിലും കളിക്കും.ഈ സീസണിൽ 11 മത്സരങ്ങളാണ് താരം ക്ലബ്ബിന് വേണ്ടി കളിച്ചത്.അതിൽ നിന്ന് എട്ട് ഗോളുകൾ 25 കാരൻ നേടിയിട്ടുണ്ട്.

Rate this post