പായും പുലി; ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വേഗത കൂട്ടാൻ ലാറ്റിനമേരിക്കയിൽ നിന്നൊരു 25 കാരൻ വരുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു യുവ മുന്നേറ്റതാരത്തിന് പിറകെ. ബൊളീവിയൻ ടോപ് ലീഗ് ക്ലബ്‌ ഓൾവെയ്സ് റെഡിയ്ക്ക് വേണ്ടി കളിക്കുന്ന ഡോമനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോണി റോമിറോയ്ക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നത്. 25 കാരനായ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ചർച്ചകൾ നടത്തി വരികയാണ്.

കഴിഞ്ഞ രണ്ട് വർഷമായി ബൊളീവിയയിൽ കളിക്കുന്ന താരം നേരത്തെ മെക്സിക്കോ ക്ലബ്ബിന് വേണ്ടിയും സ്വന്തം രാജ്യമായ ഡോമനിക്കൻ റിപ്പബ്ലിക്കിലെ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. നിലവിൽ കരിയറിലെ മികച്ച ഫോമിലാണ് താരം കടന്ന് പോകുന്നത്. നിലവിൽ കളിക്കുന്ന ബൊളീവിയൻ ക്ലബ്ബിനായി 7 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും നേടിയിരുന്നു. വേഗത തന്നെയാണ് താരത്തിന്റെ പ്രേത്യേകത.

റോമിറോയെ ടീമിലെത്തിച്ചാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ 3 സ്ട്രൈക്കർമാരാവും. നേരത്തേ കഴിഞ്ഞ സീസണിൽ കളിച്ച ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമന്തക്കോസിനെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ മുന്നേറ്റതാരം സൊറ്റിരിയോയെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം വിദേശ സ്ട്രൈക്കർക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ആകെ രണ്ട് വിദേശ സ്ട്രൈക്കർമാർ ഉണ്ടായിരുന്നുള്ളു. അതിൽ ഓസ്ട്രേലിയൻ താരം അപ്പോസ്തലാസ് ജിയാനുവിന് മികച്ച പ്രകടനം നടത്താനായില്ല. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ ബാധിക്കുകയും ചെയ്തു. അതിനാൽ ഇത്തവണ മുന്നേറ്റത്തിലെ പിഴവുകൾ പരിഹരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ട്രൈക്കർക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നത്.

5/5 - (2 votes)