കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ , ലഭിച്ചത് നൂറിലധികം അപേക്ഷകൾ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന് ഇനിയെന്ത്? ആരായിരിക്കും ക്ലബിൻ്റെ അടുത്ത പരിശീലകൻ? മാനേജ്മെൻ്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ ?അല്ലെങ്കിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ? .കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരുടെയും ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധമുള്ള ഫുട്‌ബോൾ പ്രേമികളുടെയും മനസ്സിൽ ഓടിയെത്തുന്ന ചില ചോദ്യങ്ങളാണിത്.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്നു സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച സെർബിയൻ താരത്തിന്റ മാനേജ്‌മന്റ് പ്രതീക്ഷിച്ച നിലയിലേക്ക് ക്ലബ്ബിനെ കൊണ്ട് പോകാൻ സാധിക്കാതിരുന്നതോടെയാണ് പുറത്താക്കിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപെട്ടാണ് പുറത്തായത്.
🥇💣 Kerala Blasters has received over 100 profiles for the vacant manager position. The club is expected to shortlist 20 candidates in the next 10 days and later interview them. @ansonjaison_3 #KBFC
— KBFC XTRA (@kbfcxtra) May 3, 2024
ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടം ലക്‌ഷ്യം വെക്കുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇവാനെക്കാൾ മികച്ച പരിശീലകനെ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണുള്ളത്. വിദേശ പരിശീലകനെ തന്നെയാവും ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുക്കുക.മാനേജർ സ്ഥാനത്തേക്ക് നൂറിലധികം പ്രൊഫൈലുകൾ ലഭിച്ചിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിരിച്ചിരിക്കുകയാണ്.10 ദിവസത്തിനുള്ളിൽ ക്ലബ് 20 സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുമെന്നും പിന്നീട് അവരുമായി അഭിമുഖം നടത്തുമെന്നും അറിയിച്ചു.
ഇവാന് പകരമായി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകരുടെ പേരുകൾ ഉയർന്നു വന്നിരുന്നുവെങ്കിലും ഒന്നിനും ഒദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.ജർമ്മൻ പരിശീലകനായ മാർക്കസ് ബേബലിനെ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.