അത്‌ലറ്റികോ മാഡ്രിഡിൽ ഡീഗോ കോസ്റ്റക്ക് പകരക്കാരൻ എത്തി.

ഗോൾ റിപ്പോർട്ട് ചെയ്തതു പ്രകാരം ലിയോണിന് വേണ്ടി കളിക്കുന്ന മൂസ ഡെമ്പലെയെ അത്ലറ്റികോ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചു. അത്ലറ്റിക്കോയ്ക്കു വേണമെങ്കിൽ താരത്തെ 40 മില്യൺ ഡോളറിന് സ്ഥിരപ്പെടുത്താം.

കഴിഞ്ഞ 2.5 വർഷമായി ഫ്രഞ്ച് താരം ലിയോണിന് വേണ്ടി കളിക്കുകയായിരുന്നു. 2018ലെ സമ്മർ ട്രാൻസ്‌ഫെറിൽ 27 മില്യൺ ഡോളറിനു സെൽറ്റിക്കിൽ നിന്നും ലിയോണിൽ എത്തിയ താരം 108 മത്സരങ്ങളിൽ നിന്നും ക്ലബ്ബിനായി 45 ഗോളുകൾ നേടിയിട്ടുണ്ട്.

ഗോളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം താരം അത്ലറ്റിക്കോയിൽ ആരോഗ്യ പരിശോധനകൾക്കു വേണ്ടി സജ്ജനായേക്കും. ഈ സീസൺ അവസാനം വരെയാണ് നിലവിൽ താരത്തിന് അത്ലറ്റിക്കോയുമായുള്ള കരാർ.

ലിയോണ് ചീഫ് പറഞ്ഞതു പ്രകാരം താരത്തിന് ഫ്രഞ്ച് ക്ലബ്ബിളിനു കീഴിൽ തന്റെ ആത്‍മവിശ്വാസം കുറഞ്ഞിട്ടുണ്ട്. ക്ലബ്ബുകൾ മാറുന്നത് മൂലം താരത്തിന് വീണ്ടും തന്റെ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തിയേക്കാം.

കഴിഞ്ഞ ഡിസംബറിൽ ടീമിൽ നിന്നും പുറത്തായ ഡീഗോ കോസ്റ്റയ്ക്കു പകരമായിട്ടാണ് 24കാരനായ ഫ്രഞ്ച് സ്‌ട്രൈക്കറെ അത്ലറ്റികോ ടീമിൽ എത്തിച്ചിരിക്കുന്നത്. ഡെമ്പലെയ്ക്ക് ക്ലബ്ബിൽ നല്ലൊരു പ്രകടനം നടത്തുവാൻ സാധിക്കുകയാണെങ്കിൽ ഈ വരുന്ന ജൂണിൽ അത്ലറ്റിക്കോയുമായിട്ടുള്ള കരാർ സ്ഥിരപ്പെടുത്താൻ സാധിച്ചേക്കും.

ഡീഗോ സിമിയോണിയുടെ ക്ലബ്ബ് നിലവിൽ കിരീടത്തിനായുള്ള പോരാട്ടത്തിൽ മുൻപന്തിയിലാണ്. നിലവിൽ 18 മത്സരങ്ങൾ കളിച്ചു 37 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡിനേക്കാൾ 3 മത്സരങ്ങളുടെ മുൻ തൂക്കവുമായി 38 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്.

സുവാരസും ഫെലിസ്സും കൊറിയയും നയിക്കുന്ന അത്ലറ്റികോ മുന്നേറ്റ നിര ഇപ്പോൾ തകർപ്പൻ ഫോമിലാണ്. എൽബോയ്ക്ക് ഏറ്റ പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ച ഡെമ്പലെയ്ക്ക് അത്ലറ്റിക്കോയെ കിരീടമെന്ന സ്വപ്നത്തെ നേടി കൊടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….

Rate this post