‘എന്റെ ആദ്യ ഓപ്ഷൻ ബാഴ്‌സലോണയിലേക്ക് മടങ്ങുക എന്നതായിരുന്നു, ഞാൻ മടങ്ങാൻ ശ്രമിച്ചു അത് നടന്നില്ല’ : ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.സൗദി അറേബ്യൻ ക്ലബ് ലയണൽ മെസ്സിക്ക് മുന്നിൽ പ്രതിവർഷം 500 മില്യൺ ഡോളറിന്റെ ഓഫർ വെച്ചിരുന്നു.എന്നാൽ അർജന്റീന ഇതിഹാസം അത് നിരസിക്കുകയും ഡേവിഡ് ബെക്കാമിന്റെസഹ ഉടമസ്ഥതയിലുള്ള മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് ചേക്കേറി.

സൗദി അറേബ്യയുടെ ടൂറിസം ബോർഡിന്റെ അംബാസ്സഡറാണ് മെസി.ഗൾഫ് രാഷ്ട്രത്തിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ കഴിഞ്ഞ സീസണിൽ പിഎസ്ജി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.2023ലെ അത്‌ലറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം TIME-ന് നൽകിയ അഭിമുഖത്തിൽ മെസ്സി സൗദിയിലെ ഒഫറിനെക്കുറിച്ച് സംസാരിച്ചു.“എന്റെ ആദ്യ ഓപ്ഷൻ ബാഴ്‌സലോണയിലേക്ക് മടങ്ങുക എന്നതായിരുന്നു, പക്ഷേ അത് സാധ്യമായില്ല. ഞാൻ മടങ്ങാൻ ശ്രമിച്ചു, അത് നടന്നില്ല, ”മെസ്സി പറഞ്ഞു.

“സൗദി ലീഗിലേക്ക് പോകുന്നതിനെക്കുറിച്ച് പിന്നീട് ഞാൻ ഒരുപാട് ആലോചിച്ചിരുന്നു എന്നതും സത്യമാണ്.എനിക്ക് രാജ്യത്തെ അറിയാം, അവർ വളരെ ശക്തമായ ഒരു മത്സരം സൃഷ്ടിച്ചു, അത് സമീപഭാവിയിൽ ഒരു പ്രധാന ലീഗായി മാറും. രാജ്യത്തിന്റെ ടൂറിസം അംബാസഡർ എന്ന നിലയിൽ, അത് എന്നെ ആകർഷിച്ച ഒരു ലക്ഷ്യസ്ഥാനമായിരുന്നു.സൗദി അറേബ്യയും അവിടെയുള്ള ഫുട്ബോളും വളർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഒന്നെങ്കിൽ സൗദി അറേബ്യയിലേക്ക് പോവുക അല്ലെങ്കിൽ മേജർ സോക്കർ ലീഗിൽ കളിക്കാൻ പോവുകയെന്ന തീരുമാനത്തിലെത്തി. ഈ രണ്ട് ആകർഷകമായ ഓഫറുകളിൽ നിന്നും അവസാനം ഞാൻ ഇന്റർമിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു” മെസ്സി പറഞ്ഞു.

L’Equipe റിപ്പോർട്ട് അനുസരിച്ച് സൗദി അറേബ്യയിലേക്ക് താമസം മാറ്റുന്നതിൽ മെസ്സിയുടെ ഭാര്യ അന്റോണേലക്ക് താല്പര്യമില്ലായിരുന്നു.ഇത് മിയാമിയിലേക്ക് വരാനുള്ള കുടുംബത്തിന്റെ തീരുമാനത്തിലെ പ്രധാന ഘടകമായിരുന്നു.”എനിക്ക് നിരവധി ആകർഷകമായ ഓഫറുകൾ ഉണ്ടായിരുന്നു. മിയാമിലേക്ക് പോകാനുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ് ഞാൻ എന്റെ ഓഫറുകൾ വിശകലനം ചെയ്യുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു, കൂടാതെ എന്റെ ഫാമിലിയുടെ താല്പര്യം കൂടി പരിഗണിച്ചുകൊണ്ടാണ് ഭാവി തിരഞ്ഞെടുത്തത്.” മെസ്സി പറഞ്ഞു.

4/5 - (1 vote)