എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു: ലയണൽ മെസ്സിയെ കുറിച്ച് മുമ്പ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞത് ഓർമ്മയില്ലേ|Alexis Mac Allister

ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റീനയുടെ നിർണായക താരമായിരുന്ന ലോ സെൽസോയെ നഷ്ടപ്പെട്ടത് അർജന്റീന ആരാധകർക്കിടയിൽ സൃഷ്ടിച്ച ആശങ്ക ചെറുതൊന്നുമല്ലായിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും ഈ ആശങ്ക പങ്കുവെച്ചിരുന്നു. കാരണം ഒരുപാട് കാലമായി ഇദ്ദേഹത്തിന് കീഴിൽ സ്ഥിരമായി കളിച്ചിരുന്ന ഒരു താരത്തെ വേൾഡ് കപ്പ് പോലെയുള്ള ഒരു വലിയ വേദിയിൽ നഷ്ടമാവുന്നത് തീർച്ചയായും തിരിച്ചടിയാകുമായിരുന്നു.

പക്ഷേ ലോ സെൽസൊയുടെ വിടവ് അലക്സിസ് മാക്ക് ആല്ലിസ്റ്റർ അവതരിക്കുകയായിരുന്നു. അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ തന്റെ സ്ഥാനം നേടിയെടുത്ത ഈ പ്രീമിയർ ലീഗ് താരം പിന്നീട് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലിൽ ഫ്രാൻസിനെതിരെ നടത്തിയ ഒരൊറ്റ പ്രകടനം മതി മാക്ക് ആല്ലിസ്റ്ററുടെ മികവ് എന്താണ് എന്ന് മനസ്സിലാക്കാൻ.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് മാക്ക് ആല്ലിസ്റ്റർ.

അർജന്റീന ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലയണൽ മെസ്സിയെ ആദ്യമായി കണ്ടുമുട്ടിയ അനുഭവങ്ങൾ മാക്ക് ആല്ലിസ്റ്റർ നേരത്തെ പങ്കുവെച്ചിരുന്നു. മെസ്സിയെ പരിചയപ്പെടുന്നതിന് മുന്നേ തന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു എന്നാണ് മാക്ക് ആലിസ്റ്റർ പറഞ്ഞത്. പക്ഷേ പരിചയപ്പെട്ടപ്പോഴാണ് മെസ്സി വളരെ സിമ്പിളായ ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാൻ സാധിച്ചതെന്നും മാക്ക് ആല്ലിസ്റ്റർ കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയെ ആദ്യമായി പരിചയപ്പെടുന്ന ആ സമയത്ത് ഞാൻ വളരെയധികം ആശങ്കാകുലനായിരുന്നു. എന്റെ കൈകൾ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു. പക്ഷേ മെസ്സിയെ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം എത്രത്തോളം സിമ്പിൾ ആയ ഒരു വ്യക്തിയാണ് എന്നുള്ളത് എനിക്ക് തിരിച്ചറിയാൻ സാധിച്ചത്.അദ്ദേഹം ഡിന്നർ കഴിക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കണ്ടത്.ഞാൻ ചെന്ന് പരിചയപ്പെടുകയായിരുന്നു. മെസ്സി വളരെ അതിശയകരമായ ഒരു വ്യക്തിയാണ്. എന്റെ ആരാധന പാത്രമാണ് അദ്ദേഹം ‘ ഇതാണ് മാക്ക് ആല്ലിസ്റ്റർ മുമ്പ് പറഞ്ഞിരുന്നത്.

ഈ വേൾഡ് കപ്പിൽ ഗോൾ നേടാൻ മാക്ക് ആല്ലിസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.വേൾഡ് കപ്പിന് ശേഷം താരത്തിന്റെ മാർക്കറ്റ് വാല്യൂ ഉയരുകയും ചെയ്തിരുന്നു. മാത്രമല്ല താരത്തിന്റെ പിതാവിന് മറഡോണക്കൊപ്പം കളിക്കാനും മാക്ക് ആല്ലിസ്റ്റർക്ക് മെസ്സിക്കൊപ്പം കളിക്കാനുമുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്.

Rate this post