ഞാനൊരിക്കലും മോശമായി കളിച്ചിട്ടില്ലെന്നാണ് അമ്മയുടെ വിശ്വാസം : മനസ്സ് തുറന്ന് ലിയോ മെസ്സി

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് എന്നുള്ളത് ലയണൽ മെസ്സി ഈയിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബത്തിനാണ് താൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നാണ് മെസ്സി തുറന്നുപറഞ്ഞത്. അത് കുട്ടിക്കാലം മുതലേ അങ്ങനെയാണെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.

മെസ്സിയുടെ ഓരോ അഭിമുഖങ്ങളും എടുത്തു നോക്കുക, അതിൽ പലപ്പോഴും തന്റെ കുടുംബത്തെക്കുറിച്ചും തന്റെ കുട്ടികളെക്കുറിച്ചും പറയാൻ മെസ്സി ഏറെ സമയം കണ്ടെത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ലയണൽ മെസ്സി എത്രയേറെ തന്റെ കുടുംബത്തെയും കുട്ടികളെയും സ്നേഹിക്കുന്നു എന്നുള്ളത് വ്യക്തമാണ്. അവരെക്കുറിച്ച് സംസാരിക്കാൻ മെസ്സിക്ക് നൂറ് നാവാണ്.

മെസ്സി എപ്പോൾ തന്റെ അമ്മയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മയെ സംബന്ധിച്ചിടത്തോളം ഞാൻ എപ്പോഴും മികച്ച താരമാണെന്നും ഞാൻ ഒരിക്കൽ പോലും മോശം മത്സരം കളിച്ചിട്ടില്ല എന്നാണ് അമ്മയുടെ വിശ്വാസം എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഞാനാണ് എപ്പോഴും മികച്ച താരം.ഞാൻ ഒരിക്കൽ പോലും മോശം മത്സരം കളിച്ചിട്ടില്ല എന്നാണ് അമ്മ വിശ്വസിക്കുന്നത്.ഞാൻ എപ്പോഴും നല്ല രൂപത്തിലാണ് കളിക്കുന്നത് എന്നാണ് കരുതുന്നത്. അഥവാ എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാൽ അത് എന്റെ തെറ്റ് കൊണ്ടല്ലെന്നും അമ്മ വിശ്വസിക്കും. എല്ലാ അമ്മമാരെ പോലെ തന്നെയാണ് എന്റെ അമ്മയും ‘ ലിയോ മെസ്സി പറഞ്ഞു.

തീർച്ചയായും ഒരിക്കൽപോലും തന്റെ മകൻ മോശമായി കളിക്കുന്നു എന്ന് വിശ്വസിക്കാൻ ആ അമ്മ ഒരുക്കമല്ല.എല്ലാ അമ്മമാരെ പോലെയും മെസ്സിയുടെ അമ്മ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.

Rate this post