യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജി സൂപ്പർ താരം എംബപ്പേ നേടിയ ഗോളിന് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി.എന്നാൽ പിഎസ്ജി യുടെ വിജയത്തേക്കാൾ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയതാണ് കൂടുതൽ ചർച്ച വിഷയമായത്.റയൽ മാഡ്രിഡിനെതിരെ ലയണൽ മെസ്സി പെനാൽറ്റി മിസ് ചെയ്ത മെസ്സി ഒരു നാണംകെട്ട റെക്കോർഡിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തിയ താരമായി മാറിയിരിക്കുകയാണ് മെസ്സി.
കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ ചേർന്നതിന് ശേഷം ലയണൽ മെസ്സി തന്റെ സ്ഥിരതയില്ലാത്ത പ്രകടനം തുടർന്ന് കൊണ്ടേയിരിക്കുകയാണ്.യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഫസ്റ്റ് ലെഗ് മത്സരത്തിൽ പിഎസ്ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചെങ്കിലും പെനാൽറ്റി കിക്കിലൂടെ ടീമിനെ മുന്നിലെത്തിക്കാൻ മെസ്സിക്ക് അവസരം ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. 61-ാം മിനിറ്റിൽ റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കാർവാജൽ എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്.എന്നാൽ അർജന്റീനിയൻ താരം തൊടുത്ത ഷോട്ട് പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല. റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോസ് പെനാൽറ്റി രക്ഷപ്പെടുത്തി സ്കോർ ബോർഡ് ഗോൾരഹിതമാക്കി.
Lionel Messi equals the record for most penalty misses in Champions League history!
— Titi Media News🇺🇸🇳🇬🇨🇲🇪🇺 (@titimedianews) February 15, 2022
The Argentinean has missed 5 out of 23, same tally as French and Arsenal legend Thierry Henry.#UefaChampionsLeague #UEFA #EndSARS #EndAnglophoneCrisis #Leo Messi #PSG #RealMadrid pic.twitter.com/FDspgvKPVz
ഈ പെനാൽട്ടി നഷ്ടപെടുത്തിയതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി മിസ്സാക്കിയ മുൻ ആഴ്സണലിന്റെയും ബാഴ്സലോണയുടെയും സ്ട്രൈക്കർ തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പം മെസ്സി എത്തി. എലൈറ്റ് യൂറോപ്യൻ ക്ലബ് ലെവൽ മത്സരത്തിൽ ഹെൻറിയെപ്പോലെ, മെസ്സിക്ക് ആകെ 23 പെനാൽറ്റികളിൽ നിന്നും അഞ്ചെണ്ണം നഷ്ടപ്പെടുത്തി .പെനാൽറ്റി സേവിനെക്കുറിച്ച് പറയുമ്പോൾ, മെസ്സിയുടെ പെനാൽറ്റികൾ താൻ വിശദമായി പഠിച്ചിട്ടുണ്ടെന്നും അത് സേവ് ചെയ്യാൻ തന്നെ സഹായിച്ചുവെന്നും കോർട്ടോസ് പറഞ്ഞു.”ഇത്തരത്തിലുള്ള ഗെയിമുകളിൽ, ഒരു ഗോൾകീപ്പർ എന്ന നിലയിൽ, നിങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നിങ്ങൾക്കറിയാം,” മത്സരത്തിന് ശേഷം കോർട്ടോസ് ബിടി സ്പോർട്ടിനോട് പറഞ്ഞു. “ഞാൻ മെസ്സിയുടെ പെനാൽറ്റികൾ ഒരുപാട് പഠിച്ചിട്ടുണ്ട്,പിന്നെ ചെറിയൊരു ഭാഗ്യം കൂടി ഉണ്ടായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Lionel Messi miss penalty😱 while Cristiano Ronaldo score goal⚽ After 1 munite on the same day Suiiiiii😎 pic.twitter.com/ieXvGlikhD
— Sadaqatullah Jr (@SadaqatullahJr) February 15, 2022
പിഎസ്ജിയിൽ എത്തിയതിന് ശേഷം മെസ്സിക്കെതിരെ നിരവധി വിമര്ശനങ്ങള് ഉയർന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു മെസ്സിയുടെ ഗോൾ സ്കോറിങ്. 34 കാരൻ സ്പെയിനിലെന്നപോലെ ഫ്രാൻസിലും തന്റെ ഗോൾ സ്കോറിന് കഴിവുകൾ പുറത്തെടുക്കും എന്ന് വിചാരിച്ചെങ്കിലും അങ്ങനെയൊന്നു ഉണ്ടായില്ല.ലീഗ് വണ്ണിൽ മെസ്സിക്ക് രണ്ട് ഗോളുകൾ മാത്രമാണുള്ളത്.7 തവണ ബാലൺ ഡി ഓർ ജേതാവ് സീസണിന്റെ തുടക്കം മുതൽ സ്കോറർ എന്നതിലുപരി ഒരു ക്രിയേറ്ററായി മാറി.റയൽ മാഡ്രിഡിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിന്റെ രണ്ടാം പാദത്തിനായി പിഎസ്ജി സാന്റിയാഗോ ബെർണബ്യൂവിലേക്ക് പോകുമ്പോൾ മെസ്സി ഗോൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.