ഇനി നിനക്ക് വഴങ്ങില്ല; എംബാപ്പെയോട് ഖലീഫി; തിരിച്ചടിച്ച് എംബാപ്പെയും
കിലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരുമെന്ന് അറിയിച്ചെങ്കിലും എംബാപ്പെയും പിഎസ്ജിയുമായുള്ള പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മെസ്സിയും നെയ്മറും ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് പോലും പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി എംബാപ്പെയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം പിഎസ്ജിയിൽ കൊടുത്തത് നേരത്തേ വലിയ ചർച്ചകൾക്ക് കാണാമായിരുന്നു.
നിലവിൽ മെസ്സിയും നെയ്മറും പിഎസ്ജിയിലില്ല. ഇരുവരും ക്ലബ് വിടാൻ കാരണം എംബാപ്പെയ്ക്ക് മാനേജ്‌മെന്റ് നൽകുന്ന അമിത സ്വാതന്ത്ര്യമാണെന്ന് നേരത്തെ തന്നെ ഇരുവരുടെയും ആരാധകർ ആരോപിച്ചിരുന്നു. എന്നാൽ പാല് കൊടുത്ത കൈക്ക് കൊത്തുന്ന രീതിയാണ് പിന്നീട് എംബാപ്പെ പിഎസ്ജിയോട് കാണിച്ചത്. പിഎസ്ജിയ്ക്കെതിരെ എംബാപ്പെ വിമർശനം ഉയർത്തിയതോടെ എംബാപ്പെയെ പിഎസ്ജി പ്രീസീസൺ സ്ക്വാഡിൽ നിന്ന് പുറത്താക്കുകയും തരാത്തെ വിൽക്കാനും ശ്രമിച്ചിരുന്നു. എന്നാൽ എംബാപ്പെയുടെ വില്പന നടക്കാതെ വന്നപ്പോൾ താരം പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകായിരുന്നു. എന്നാൽ ടീമിൽ തുടരാൻ താരം തീരുമാനിചെങ്കിലും താരവും പിഎസ്ജിയും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഓഗസ്റ്റ് എട്ടാം തിയതി താരവും പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫിയും ഒരു യോഗം ചേർന്നതായും ഈ യോഗത്തിൽ താരത്തിനെതിരെ കടുത്ത തീരുമാനങ്ങളാണ് പിഎസ്ജി പ്രസിഡന്റ് കൈ കൊണ്ടത് എന്നുമാണ് റിപ്പോർട്ടുകൾ. എംബാപ്പെയുടെ കരാർ പുതുക്കാൻ പിഎസ്ജി നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ താരം അതിന് വിസമ്മതിക്കുകയായിരുന്നു.
നേരത്തേ തന്നെ പിഎസ്ജിയുടെ കരാറിനോട് എംബാപ്പെ നോ പറഞ്ഞിരുന്നു. ഓഗസ്റ്റ് എട്ടാം തിയതി നടന്ന യോഗത്തിൽ തുടരാൻ താൽപര്യമില്ലെങ്കിൽ എംബാപ്പെ ഇനി പിഎസ്ജിയ്ക്ക് വേണ്ടി കളിക്കില്ലെന്നും താരത്തിന്റെ നിർബന്ധത്തിന് വഴങ്ങില്ലെന്നും നാസർ അൽ ഖലീഫി അറിയിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി ‘എന്നെ കളിപ്പിക്കാത്ത ഓരോയൊരു പ്രസിഡന്റ് നിങ്ങളായിരിക്കും’ എന്ന് എംബാപ്പെ യോഗത്തിൽ ഖലീഫിയുടെ വാക്കുകൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
🚨 Nasser Al-Khelaïfi and Kylian Mbappé held a meeting on August 8 to talk about his contract situation:
— Transfer News Live (@DeadlineDayLive) August 19, 2023
🗣️ Nasser: "You'll see! You will not play again! We won't give in!l”
🗣️ Mbappé: “But what am I going to see? You will be the only president in history not to play me!” 😬… pic.twitter.com/CkllcfthZR
എംബാപ്പെയും ഖലീഫിയും തമ്മിലുള്ള പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. എന്തായാലും ഇത്തവണ പിഎസ്ജിയുടെയും എംബാപ്പെയുടെയും വിഷയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്.