മെസ്സിയെ തൊടാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു : അർജന്റൈൻ സഹതാരം പറയുന്നു

രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലയണൽ സ്‌കലോണിയുടെ അർജന്റൈൻ ടീമുള്ളത്.ഹോണ്ടുറാസ്,ജമൈക്ക എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് സ്‌കലോണി പ്രഖ്യാപിച്ചപ്പോൾ ഡിഫന്ററായ നെഹുവേൻ പെരസിന് ഇടം നേടാൻ സാധിച്ചിരുന്നു.

ഇപ്പോൾ ഈ താരം അർജന്റീന ടീമിനെക്കുറിച്ചും മെസ്സിയെ കുറിച്ചുമൊക്കെ സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് പരിക്കേൽക്കുന്നതിനെ തങ്ങൾ എല്ലാവരും ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ മെസ്സിയെ തൊടാൻ പോലും തനിക്ക് ധൈര്യമില്ലായിരുന്നു എന്നുമാണ് പെരസ് പറഞ്ഞിട്ടുള്ളത്. അതായത് പരിശീലനത്തിനിടെ മെസ്സിയെ ഫിസിക്കലായിട്ട് നേരിടാറില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

‘ മെസ്സിയെ തൊടുന്നതിനെ തന്നെ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. കാരണം അദ്ദേഹത്തിന് പരിക്ക് പറ്റിയാലോ എന്നുള്ള ഭയമായിരുന്നു.ഞങ്ങളാണ് അദ്ദേഹത്തെ നോക്കേണ്ടത്. മെസ്സിക്ക് പരിക്കേറ്റാൽ ഓവനിൽ കിടക്കേണ്ടി വരിക ഞങ്ങളാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ വിഡ്ഢിത്തമൊന്നും ചെയ്യാൻ പാടില്ല ‘ പെരസ് തുടർന്നു.

‘ ഞാൻ ഗ്രനാഡയിൽ കളിച്ചിരുന്ന സമയത്ത് ബാഴ്സക്കെതിരെയുള്ള മത്സരം വന്നപ്പോൾ അദ്ദേഹത്തിന്റെ ജേഴ്സി എനിക്ക് വേണമായിരുന്നു. പക്ഷേ മത്സരത്തിന് മുന്നേയാണ് ഞാൻ ആ ജേഴ്സി വാങ്ങാൻ പോയിരുന്നത്. മെസ്സിയെ കോൺടാക്ട് ചെയ്തു കൊണ്ടാണ് എനിക്ക് കിട്ടിയത്. മത്സരത്തിനുശേഷം മെസ്സിയുടെ ജേഴ്‌സി ലഭിക്കില്ല എന്നുള്ളത് എനിക്കറിയാമായിരുന്നു. കാരണം അവർക്ക് എല്ലാവർക്കും അത് വേണ്ടി വരും.മത്സരത്തിൽ പരാജയമാണെങ്കിൽ പോലും മെസ്സിയുടെ ജേഴ്സി ലഭിച്ചു കഴിഞ്ഞാൽ അന്ന് സന്തോഷമായിരിക്കും ‘ നെഹുവൻ പെരസ് പൂർത്തിയാക്കി.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിക്ക് വേണ്ടിയാണ് ഈ ഡിഫൻഡർ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ സിരി എ യിൽ ശ്രദ്ധേയമായ പ്രകടനമാണ് 22 കാരനായ പ്രതിരോധ താരം പുറത്തെടുത്തിട്ടുള്ളത്. ഉദിനൈസിയെ പോയിന്റ് ടേബിളിൽ മൂന്നാമതെത്തിക്കുന്നതിൽ ഡിഫൻഡറുടെ പങ്ക് വലുത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ററിനെതിരെ 3 -1 ന്റെ തകർപ്പൻ ജയം നേടിയപ്പോൾ പെരസ് പ്രതിരോധത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കഴിഞ്ഞ സീസണിൽ ഉഡിനീസിൽ ലോണിൽ കളിച്ച താരം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തതോടെ അവർ സ്ഥിരം കരാറിൽ സ്വന്തമാക്കുകയായിരുന്നു. തുടർ ജയങ്ങളുമായി മുന്നേറുന്ന ഉദിസിനിയുടെ പ്രതിരോധത്തിലെ പെരേരയുടെ മികവ് കാരണമാണ് അര്ജന്റീന ടീമിലേക്കുള്ള വിളിയും വന്നത്.2019ലാണ് അർജന്റീനയുടെ സീനിയർ ടീമിലേക്ക് ഈ താരത്തിന് വിളി വന്നത്. എന്നാൽ ഇതുവരെ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.ഇത്തവണ അതിന് കഴിയുമോ എന്നുള്ളതാണ് അറിയേണ്ട കാര്യം.

Rate this post