❝സാവിയുടെ കീഴിൽ “ഒൻപതിൽ” നിന്നും “രണ്ടിലേക്കുള്ള” ബാഴ്സലോണയുടെ യാത്ര ❞

ലാ ലിഗയോ ചാമ്പ്യൻസ് ലീഗോ കോപ്പ ഡെൽ റേയോ പോലും ബാഴ്‌സലോണ നേടില്ല പക്ഷെ അവർക്ക് ഈ സീസൺ വിജയിപ്പിക്കാനാകും എന്ന ആത്മവിശ്വാസമുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം ലാ ലിഗയിൽ റയൽ മാഡ്രിഡിന് 12 പോയിന്റിന് പിന്നിലായാണ് ബാഴ്സയുടെ സ്ഥാനം(റയലിനേക്കാൾ ഒരു മത്സരം കുറവാണു ബാഴ്സ കളിച്ചിട്ടുള്ളത് ).

മെയ് മാസത്തിൽ അവർക്ക് യൂറോപ്പ ലീഗ് വിജയിക്കാനാവുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. സാവിയുടെ കീഴിൽ ജനുവരിയിൽ എത്തിയ പുതുയ താരങ്ങളുടെ ശക്തിയിൽ പുതിയൊരു ബാഴ്സയെയാണ് നമുക്ക് കാണാൻ സാധിച്ചത് .

ലയണൽ മെസ്സി കാലഘട്ടത്തിനു ശേഷം ഇത്രയും മനോഹരമായി കളിക്കുന്ന ബാഴ്‌സയെ നമുക്ക് കാണാൻ സാധിച്ചിരുന്നില്ല.സാവി ഹെർണാണ്ടസ് തന്റെ ഭരണത്തിന്റെ ആദ്യ ഏതാനും ആഴ്‌ചകളിൽ മുൻഗാമിയായ റൊണാൾഡ് കോമാന്റെ കീഴിലുള്ള അസ്ഥിരമായ പ്രകടനങ്ങൾ തന്നെ തുടർന്നിരുന്നു. എന്നാൽ പതിയെ ആരധകരുടെ പ്രതീക്ഷകൾക്കൊത്തുയർന്ന സാവി ബാഴ്‌സയെ തുടർച്ചയായ വിജയങ്ങളിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കൂമാനിൽ നിന്നും വ്യത്യസ്തമായി ആരാധകർ അദ്ദേഹത്തിന് പിന്തുണയും ശുഭാപ്തിവിശ്വാസവും നൽകി, കാരണം പെപ് ഗാർഡിയോളയുടെ പ്രത്യയശാസ്ത്രപരമായ പിൻഗാമിയാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പലരും പ്രതീക്ഷിക്കുന്നു.

നവംബറിൽ സാവി ചുമതലയേറ്റപ്പോൾ, ബാഴ്‌സലോണ ഒമ്പതാം സ്ഥാനത്തായിരുന്നു. ചോർന്നൊലിക്കുന്ന പ്രതിരോധം മുരടിച്ച ആക്രമണവുമായിരുന്നു ബാഴ്സയുടെ കൈമുതൽ. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിപെടുമോ എന്ന് വിചാരിച്ചുന്ന ബാഴ്സലോണ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്.കഴിഞ്ഞ വർഷം മെയ് 10നാണ് കറ്റാലൻമാർ അവസാനമായി ലാലിഗയിൽ രണ്ടാം സ്ഥാനത്തെത്തിയത്.“ഞങ്ങൾ രണ്ടാമതാണ്, പക്ഷേ ഒന്നും ചെയ്തിട്ടില്ല ലാലിഗയ്ക്ക് വേണ്ടി പോരാടുന്നത് ഗണിതശാസ്ത്രപരമായി സാധ്യമാണെങ്കിലും, ഞങ്ങൾ പോരാട്ടം തുടരും” സാവി പറഞ്ഞു.

ഡിസംബർ 8 ന് ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിന് ശേഷം 90 മിനിറ്റിനുള്ളിൽ ഒരു മത്സരത്തിലും ബാഴ്‌സ പരാജയപ്പെട്ടിട്ടില്ല (കോപ്പ ഡെൽ റെയിൽ അത്ലറ്റിക്കോയോടും , സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനോടും എക്സ്ട്രാ ടൈമിൽ പരാജയപെട്ടിരുന്നു). വലൻസിയ, അത്‌ലറ്റിക് ബിൽബാവോ, നാപോളി ,ഏലച്ചെ ,ഒസാസുന/ റയൽ മാഡ്രിഡ് ,സെവിയ്യഎന്നിവയ്‌ക്കെതിരെ തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു .2017 ന് ശേഷം ബാഴ്സ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ നാല് ഗോളുകൾ നേടുകയും ചെയ്തു, മെസ്സി, നെയ്മർ, ലൂയിസ് സുവാരസ് എന്നിവർ 12-ൽ 11 ഗോളുകളും അന്ന് നേടിയത്.

“ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നു, അവയെ പരിവർത്തനം ചെയ്യുന്നു ഗോളുകൾ സ്കോർ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല” സാവി പറഞ്ഞു. ജനുവരിയിലെ ട്രാൻസ്ഫറുകളാണ് ബാഴ്സയുടെ തലവര മാറ്റിമറിച്ചത്.പിയറി-എമെറിക്ക് ഔബമെയാങ്, അഡമ ട്രയോർ, ഫെറാൻ ടോറസ് ഇവരെല്ലാം എത്തിയതോടെ മുമ്പ് ഇല്ലാതിരുന്ന ഒരു ഉത്തേജനവും എഡ്ജും ടീമിനൊപ്പം വന്നു.ഔസ്മാൻ ഡെംബെലെയുടെ ഫിറ്റ്‌നസിലേക്കും ഫോമിലേക്കുള്ള തിരിച്ചുവരവ് ഒരു വലിയ ബോണസാണ്.

പെഡ്രി കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ശുദ്ധമായ പ്രതിഭയുടെ കാര്യത്തിൽ ലോകത്ത് അവനെക്കാൾ മികച്ചതായി ആരുമില്ല എന്നാണ് സാവി സ്പാനിഷ് താരത്തെ കുറിച്ച് പറഞ്ഞത്.ക്ലബ് ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും കളികൾ ആസ്വദിച്ച് വരികയാണ്.മികച്ച നാല് സ്ഥാനങ്ങൾ നേടുന്നതിനോ യൂറോപ്പ ലീഗ് കിരീടം നേടുന്നതോ കാര്യമായി എടുത്തില്ലെങ്കിലും പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സീസൺ മികച്ച വിജയമായിരിക്കും.

Rate this post