“ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ വുകൊമാനോവിച്ച് റെക്കോർഡുകൾ കീഴടക്കി മുന്നേറുമ്പോൾ”

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ മുബൈയെ പരാജയപ്പെടുത്തി പ്ലെ ഓഫിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ പരിശീലകനായ ഇവാൻ വുകൊമാനോവിച്ച് എന്ന സെർബിയ തന്ത്രജ്ഞന്റെ പങ്ക് നമുക്ക് വിവരിക്കാൻ സാധിക്കാത്തതിനപ്പുറമാണ്.കഴിഞ്ഞ കുറെ സീസണുകളിലെ മോശം പ്രകടനം മൂലം ആരാധകർ കയ്യൊഴിഞ്ഞ ബ്ലാസ്റ്റേഴ്സിന് പുതിയ ജീവൻ നൽകി പുനരുജ്ജീവിപ്പിച്ചത് ഇവാൻ ആണ്.

ഇവാൻ ചുമതലയേറ്റത്തിന് ശേഷം കരുത്തരായ എടികെ മോഹൻ ബഗാൻ എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം കഠിനമായിരുന്നു. മത്സരത്തിൽ അൽബിനോ ഗോമസിന്റെ വലയിൽ നാല് ഗോളുകളാണ് അവർ അടിച്ചു കയറ്റിയത്. കഴിഞ്ഞ സീസണിലെ ആവർത്തനം തന്നെ എന്ന് എല്ലാവരും കരുതുകയും ചെയ്തു.എന്നാൽ രണ്ടാം മത്സരം മുതൽ ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറുകയായിരുന്നു.രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനോടും , മൂന്നാം മത്സരത്തിൽ ബംഗളുരുവിനോടും സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു, പിന്നീട ബ്ലാസ്റ്റേഴ്സിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അവസാനം കളിച്ച പത്തു മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറി പോയത് ടേബിളിൽ ആദ്യ മായി ഒന്നാം സ്ഥാനം പിടിച്ചടക്കുകയും ചെയ്തു.

എന്നാൽ കോവിഡ് കൊണ്ട് വലഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായിരുന്നില്ല. ക്വാറന്റൈനും , പരിക്കും, താരങ്ങൾക്ക് കോവിഡ് ബാധിച്ചതും ,സസ്‌പെൻഷനും എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്സിന് നല്ല കാലമായിരുന്നില്ല. എന്നാൽ ആത്മവിശ്വാസം കൈ വിടാതിരുന്ന പരിശീലകൻ ഇവാൻ തന്റെ ടീമിനെ ബെഞ്ച് സ്ട്രെങ്ത് നന്നായി ഉപയോഗിക്കുകയും ബ്ലാസ്‌റ്റേഴ്‌സിനെ പഴയ ട്രാക്കിലേക്ക് കൊണ്ടി വരികയും ചെയ്തു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു ജയം നേടി നാലാം സ്ഥാനത്തേക്ക് ഉയരുകയും പ്ളേ ഓഫിന് അടുത്തെത്തുകയും ചെയ്തു. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഗോവക്കെതിരെ ഒരു പോയിന്റ് നേടിയാൽ കൊമ്പന്മാർ 2016 നു ശേഷം ആദ്യമായി പ്ലെ ഓഫീലുണ്ടാവും.

ഇതുവരെ ബ്ലാസ്റ്റേഴ്സിനുണ്ടായ ഏറ്റവും മികച്ച പരിശീലകനായാണ് ഇവനെ എല്ലാവരും കണക്കാക്കുന്നത്. മുബൈക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലും അടിച്ച ഗോളുകളുടെ കാര്യത്തിലും ക്ലബിന്റെ റെക്കോർഡ് മാറ്റി എഴുതി.മുംബൈ സിറ്റിക്കെതിരെ മൂന്ന് ഗോളുകൾ നേടിയതുവഴി ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളുടെ എണ്ണം 30 എണ്ണമായി ഉയർന്നു. സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കുന്നതിനാൽ ഇതു ഇനിയും ഉയർന്നേക്കാം. എൽക്കോ ഷെറ്റോറി പരിശീലകനായ 2019-20 സീസണിൽ 29 ഗോളുകൾ നേടിയതായിരുന്നു ഇതുവരെ ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഉയർന്ന ഗോളുകൾ. ഈ റെക്കോർഡാണ്

നേരത്തെ തന്നെ ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏറ്റവും കൂടുതൽ വിജയവും, പോയിന്റുകളും എന്ന റെക്കോർഡും നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തമാക്കിയിരുന്നു. ഒപ്പം ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം എന്ന റെക്കോർഡുമായി. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം വിജയമാണിത്. 2016ൽ നേടിയ എട്ടു വിജയങ്ങൾ എന്ന റെക്കോർഡാണ് മറികടന്നത്. ഇനി ആരാധകർ സ്വപ്നം കാണുന്നത് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ആദ്യ ഐഎസ്എൽ കിരീടം ഇവാനിലൂടെ കേരളത്തിലേക്ക് എത്തണമെന്നാണ്. നിലവിലെ കളിക്കാരുടെ പ്രകടനവും ടീമിന്റെ ഫോമും കണക്കാക്കുമ്പോൾ അത് വിദൂരമല്ല എന്ന് മനസ്സിലാവും.

Rate this post