❝45 മിനുട്ട് കൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ബ്രസീലിയൻ ❞
വെറും 45 മിനുട്ട് കൊണ്ട് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇടം നേടിയ ഒരു താരമുണ്ട്. മറ്റാരുമല്ല ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീൽ മിഡ്ഫീൽഡർ റാഫിഞ്ഞ. കഴിഞ്ഞ ദിവസം വെനിസ്വേലക്കെതിരെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ബ്രസീലിയൻ മാധ്യമങ്ങളിൽ നിന്ന് നിരവധി പ്രശംസകൾ നേടിയിരിക്കുകയാണ് താരം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ വെനിസ്വേല ഒരു ഗോളിന് മുന്നിട്ടു നിൽക്കുമ്പോഴാണ് പകരക്കാരനായി റാഫിഞ്ഞ ഇറങ്ങുന്നത്. ലീഡ്സ് വിങ്ങർ ഇറങ്ങിയതിനു ശേഷം കളിയുടെ ഗതി മാറി. ഒരു അരങ്ങേറ്റക്കാരന്റ പാകപ്പൊന്നും ഇല്ലാതെ ഇറങ്ങിയ താരം മത്സര ഗതിയെ നിർണയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മത്സരം അവസാനിക്കാൻ 19 മിനുട്ട് ശേഷിക്കെ റാഫിഞ്ഞയുടെ കോർണറിൽ നിന്നാണ് മാർകിൻഹോസ് ഹെഡ്ഡറിലൂടെ സമനില ഗോൾ നേടിയത്.85-ാം മിനിറ്റിൽ റാഫിഞ്ഞ നേടിക്കൊടുത്ത പെനാൽറ്റിയിൽ ബാർബോസ അഞ്ച് തവണ ലോകകപ്പ് ജേതാക്കളെ മുന്നിലെത്തിച്ചു.സ്റ്റോപ്പേജ് സമയത്ത് ആന്റണിയുടെ ഗോളിന് വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ലീഡ്സ് വിങ്ങർ.ഗ്ലോബോ എസ്പോർട്ട്, 24-കാരന് 8.5 റേറ്റിംഗ് നൽകി.
Raphinha (17) set up 2 goals last night for Brazil and played a part in setting up the penalty. Brazil won 3-1 👀 #lufc pic.twitter.com/XgMA82wFf2
— • (@jamesxlufc) October 8, 2021
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സിന് വേണ്ടി മികച്ച തുടക്കമാണ് റാഫിഞ്ഞക്ക് ലഭിച്ചത്.ഏഴ് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. എന്നാൽ പ്രീമിയർ ലീഗിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ലീഡ്സ്.ഒടുവിൽ അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് വാട്ട്ഫോർഡിനെതിരെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരം വിജയിച്ചു.ഒക്ടോബർ 16 ശനിയാഴ്ച സതാംപ്ടനെതിരെയാണ് ലീഡ്സിന്റെ അടുത്ത മത്സരം.
20 മില്യൺ പൗണ്ടിന് നാല് വർഷത്തെ കരാറിൽ റെന്നസിൽ നിന്നാണ് റാഫിഞ്ഞ ലീഡ്സിലെത്തുന്നത്. പെട്ടെന്ന് തന്നെ റാഫിൻഹ പ്രീമിയർ ലീഗിലെ ഏറ്റവും തന്ത്രശാലിയായ വിംഗറുകളിൽ ഒരാളായി മാറി.ബ്രസീലിയൻ വിങ്ങർ ലീഡ്സിനായി 38 മത്സരങ്ങൾ നിന്ന് 9 ഗോളുകളും ഒമ്പത് അസിസ്റ്റുകൾ നൽകുകയും ചെയ്തു. ലീഡ്സിന് വേണ്ടിയുള്ള മികച്ച പ്രകടനം ബ്രസീൽ പരിശീലകൻ ടിറ്റേയുടെ ശ്രദ്ധയിൽ പെടുകയും 24 കാരനെ സെപ്റ്റംബറിൽ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. പ്രീമിയർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ കളിക്കാരെ ഉയർന്ന അപകടസാധ്യതയുള്ള കോവിഡ് മേഖലകളിലേക്ക് പോകുന്നത് തടഞ്ഞതിനാൽ സെപ്തംബറിൽ സെലക്കാവോ ടീമിൽ നിന്ന് റാഫിൻഹ പിൻവാങ്ങി. മിഡ്ഫീൽഡിൽ മികച്ചൊരു താരത്തിന്റെ അഭാവം കുറച്ചു നാളായി നിഴലിച്ചിരുന്നു. മികച്ച ക്രിയേറ്റിവിറ്റിയും വേഗതയും പ്ലേ മേക്കിങ് കഴിവുള്ള റാഫിഞ്ഞ ബ്രസീൽ ടീമിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.
Raphinha signed for Leeds United exactly one year ago today 💫
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) October 5, 2021
He loves a nutmeg 🔥 pic.twitter.com/AwwO022JPk
ബ്രസീലിലെ പോർട്ടോ അലെഗ്രെയിലാണ് റാഫിൻഹ ജനിച്ചത്, നഗരമധ്യത്തിൽ നിന്ന് വളരെ അകലെ ഒരു ഫവേലയായ റെസ്റ്റിംഗയിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ജോബിംഗ് സംഗീതജ്ഞനായിരുന്നു. ആ താള ബോധം താരത്തിന്റെ കളിയിൽ നമുക്ക് കാണാവുന്നതാണ്. ഏഴാമത്തെ വയസ്സിൽ, പിതാവിന്റെയും അമ്മാവന്റെയും റൊണാൾഡീഞ്ഞോയുമായുള്ള ബന്ധം കാരണം റാഫിഞ്ഞ അദ്ദേഹത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തു. അതിനുശേഷം അവർ പലതവണ കണ്ടുമുട്ടി, നിലനിൽക്കുന്ന സൗഹൃദം വളർത്തിയെടുക്കുകയും ചെയ്തു.
തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നതിന് മുമ്പ്, 18 വയസ്സ് വരെ റാഫിൻഹ അക്കാദമി തലത്തിൽ താഴെയുള്ള “സ്വതന്ത്ര മത്സരങ്ങളുടെയും ടൂർണമെന്റുകളുടെയും ഒരു ശൃംഖല” യായ വെർസിയ ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു.ബ്രൂണോ ഫെർണാണ്ടസുമായി സ്പോർട്ടിംഗ് സിപിയിൽ സഹതാരങ്ങൾ ആകുന്നതിനുമുമ്പ് അദ്ദേഹത്തിന് ദീർഘകാല സൗഹൃദമുണ്ട്. റാഫിൻഹയുടെ അഭിപ്രായത്തിൽ, ഫെർണാണ്ടസ് അദ്ദേഹത്തിനും ഫുട്ബോൾ കരിയറിനും വലിയ സഹായമായിരുന്നു. ലീഡ്സ് യുണൈറ്റഡിൽ ചേരുന്നതിനുമുമ്പ്, ഫെർണാണ്ടസ് റാഫിൻഹയോട് പറഞ്ഞു, അദ്ദേഹത്തിന്റെ ശൈലി “പ്രീമിയർ ലീഗിന് ലീഗിന് അനുയോജ്യമാകും എന്ന്”.
💪What a debut for Raphinha! The Brazilian grabbed two assists in 45 minutes as @CBF_Futebol won 3-1! #LUFC #MOT @BKSystemsLtd pic.twitter.com/QtQtmQ02ty
— Leeds United StatZone (@lufcsz) October 8, 2021
ബ്രസീലിയൻ ക്ലബ് അവായിലൂടെ കരിയർ തുടങ്ങിയ റാഫിഞ്ഞ 2016 പോർച്ചുഗീസ് ക്ലബ് വിറ്റേറിയ ഗുയിമറീസ് ചേർന്നു. രണ്ടു വർഷക്കാലം അവിടെ ചിലവഴിച്ച താരം 2018 ൽ സ്പോർട്ടിങ്ങിലെത്തി. ഒരു സീസൺ അവിടെ തുടർന്ന ശേഷം 2020 ൽ ഫ്രഞ്ച് ക്ലബ് റെന്നസിൽ ചേർന്നു. ഒരു സീസണ് ശേഷം ലീഡ്സിലെത്തി.