❝ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ വഴി മാറി റെക്കോർഡുകൾ❞

ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം. കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി ലോക ഫുട്ബോൾ അടക്കി ഭരിച്ച താരം നേടാനാവുന്ന എല്ലാ റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പ്രായം വെറും അക്കങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ നടത്തി കൊണ്ടിരിക്കുന്നത്. റോണയെ സംബന്ധിച്ച് നേടുന്ന ഓരോ ഗോളും കളിക്കുന്ന ഓരോ മത്സരവും പുതിയ റെക്കോർഡുകളാണ്.

അന്താരാഷ്ട്ര തലത്തിലായാലും ക്ലബ് തലത്തിലായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം 2021 അസാധാരണമായ വര്ഷം തന്നെയായിരുന്നു.കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെതിരെ അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിൽ പോർച്ചുഗലിന്റെ വിജയിപ്പിച്ചിരുന്നു. ഈ മത്സരത്തിൽ നേടിയ ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി. അതിനു ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഒരു നിർണായക ഗോൾ നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡും മറികടന്നു.2003-04 സീസൺ മുതൽ ക്രിസ്റ്റ്യാനോ 66 സ്റ്റേഡിയങ്ങളിൽ ഗോൾ നേടിയാണ് അത് മറികടന്നത്.

ഇന്നലെ ലോകകപ്പ് ആതിഥേയരായ ഖത്തറിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ 37 മിനുട്ടിൽ പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയതോടെ പുതിയൊരു റെക്കോർഡും പേരിലാക്കി. റൊണാൾഡോ ഗോളടിക്കുന്ന 46മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.റൊണാൾഡോ തന്റെ കരിയറിലെ 112ആം ഗോളാണ് അടിച്ചത്. തന്റെ കരിയറിലെ 791മത്തെ ഗോളാണ് ഇന്നലെ ക്രിസ്റ്റ്യാനോ അടിച്ചത്.കഴിഞ്ഞ മാസം പോർച്ചുഗലിന്റെ ഖത്തർ ലോകകപ്പ് 2022 യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെ മാച്ച് വിന്നിംഗ് ബ്രേസ് നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാൻ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് മറികടന്നു.

“എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോഴും ഞങ്ങളുടെ നിറങ്ങൾ ഉപയോഗിച്ച് ബ്രാൻഡ് ചെയ്യുമ്പോഴും എല്ലായ്പ്പോഴും അതേ അഭിമാനം. ഒരു പരീക്ഷ കൂടി, ഒരു പരീക്ഷ കൂടി, അഭിലാഷത്തിലും സ്വപ്നത്തിലും ഞങ്ങൾ നിശ്ചയിച്ച അചഞ്ചലമായ പാതയിലും ഞങ്ങൾ ഒരുമിച്ച് പിന്തുടരുന്നു 2022 ൽ ഖത്തറിൽ നടക്കുന്ന ചരിത്രപരമായ ലോകകപ്പിൽ പങ്കെടുക്കാൻ! ” റൊണാൾഡോ ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

Rate this post