റയൽ മാഡ്രിഡ് താരങ്ങളെ പൂർണമായും ഒഴിവാക്കിയ സ്പാനിഷ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ലൂയിസ് എൻറിക്ക്

സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്ക് നേഷൻസ് ലീഗിന് വേണ്ടിയുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പുതുമുഖ താരങ്ങൾ അടങ്ങിയ ടീമിനെയാണ് എൻറിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സംഭവിച്ചതുപോലെ തന്നെ ഒരു റയൽ മാഡ്രിഡ് താരത്തെ പോലും മുൻ ബാഴ്സലോണ താരം ടീമിൽ ഉൾപ്പെടുത്തിയില്ല.

ബാഴ്സലോണയുടെ 17-കാരനായ മിഡ്ഫീൽഡർ ഗവിയുടെ തെരഞ്ഞെടുപ്പ് ആരാധകരിൽ ആശ്ചര്യമുണ്ടാക്കി.സ്‌പോർട്ടിംഗ് സി പി റൈറ്റ്-ബാക്ക് പെഡ്രോ പോറോ, ചെൽസി ലെഫ്റ്റ് വിംഗ് ബാക്ക് മാർക്കോസ് അലോൺസോ എന്നിവരെപ്പോലെ വില്ലാരിയലിന്റെ 18-കാരനായ വിംഗർ യെറെമി പിനോയും ടീമിൽ ഇടം നേടി.പരിക്ക് കാരണം അൽവാരോ മൊറാറ്റ, ജെറാർഡ് മൊറേനോ, ഡാനി ഓൾമോ എന്നിവരെ ലൂയിസ് എൻറിക്ക് ടീമിൽ ഉൾപ്പെടുത്തിയില്ല. മൂന്നു പേരും യൂറോ 2020 ൽ സ്പാനിഷ് ടീമിൽ കളിച്ച താരങ്ങളായിരുന്നു. ഈ സ്ഥാനത്തേക്ക് ടീമിലെത്തിയത് ഫെറാൻ ടോറസും , ഫാൾസ് 9 പൊസിഷനിൽ മൈക്കൽ ഒയാർസബാലുമാണ്.

വോൾവ്സ് വിങ്ങർ അഡാമ ട്രോർ, സെവില്ല സ്ട്രൈക്കർ റാഫ മിർ, ബ്രാഗ ഫോർവേഡ് ആബൽ റൂയിസ്, പാരീസ് സെന്റ്-ജെർമെയ്ൻ മിഡ്ഫീൽഡർ ആൻഡർ ഹെരേര, എസി മിലാൻ പ്ലേമേക്കർ ബ്രാഹിം ഡയസ് എന്നിവർക്കൊന്നും എൻറിക്കിന്റെ ടീമിൽ ഇടം നേടാനായില്ല.സീസണിന്റെ തുടക്കത്തിൽ ഹെരേരയും ബ്രാഹിമും അവരുടെ ക്ലബ്ബുകൾക്കായി കാണിച്ച മികച്ച ഫോം കണക്കിലെടുക്കുമ്പോൾ, അവരെ ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ പലരെയും അത്ഭുതപ്പെടുത്തി.

നാപോളിയുടെ ഫാബിയൻ റൂയിസിലും ലിവർപൂളിന്റെ തിയാഗോ അൽകന്റാരയിലുമുള്ള രണ്ട് മിഡ്ഫീൽഡർമാർക്കും സമാനമായ കഥയാണുള്ളത് രണ്ടു പേർക്കും ടീമിൽ ഇടം ലഭിച്ചില്ല. എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രകടനം നടത്താതിരുന്ന എറിക് ഗാർസിയ, പാബ്ലോ സരാബിയ എന്നിവർ ടീമിൽ ഇടം നേടുകയും ചെയ്തു.

നേഷൻസ് ലീഗ് ഫൈനൽ ഫോറിനുള്ള സ്പെയിനിന്റെ ടീം;-

ഗോൾകീപ്പർമാർ: ഉനായ് സൈമൺ, ഡേവിഡ് ഡി ഗിയ, റോബർട്ട് സാഞ്ചസ്.
ഡിഫൻഡർമാർ: സീസർ ആസ്പിലിക്കുറ്റ, പെഡ്രോ പോറോ, എറിക് ഗാർസിയ, പൗ ടോറസ്, അയ്മെറിക് ലാപോർട്ടെ, ഇനിഗോ മാർട്ടിനെസ്, സെർജിയോ റെഗ്യൂലൺ, മാർക്കോസ് അലോൻസോ.
മിഡ്ഫീൽഡർമാർ: സെർജിയോ ബുസ്ക്വെറ്റ്സ്, റോഡ്രി ഹെർണാണ്ടസ്, പെഡ്രി, മൈക്കൽ മെറിനോ, കോക്ക്, ഗവി, മാർക്കോസ് ലോറന്റ്, പാബ്ലോ ഫോർനൽസ്.
ഫോർവേഡ്സ്: ഫെറാൻ ടോറസ്, പാബ്ലോ സറാബിയ, മൈക്കൽ ഒയാർസാബൽ, യെറെമി പിനോ.

Rate this post