ബെൻസിമ-വിനീഷ്യസ് : റയൽ മാഡ്രിഡിന്റെ പുതിയ സുവർണ കൂട്ട്കെട്ട്

2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയിൽ ബെൻസിമക്ക് മികച്ച പങ്കാളിയെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു സീസണുകളിലും റയലിന്റെ മുന്നേറ്റ നിരയുടെ ഭാരമെല്ലാം ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ചുമലിൽ ആയിരുന്നു.കഴിഞ്ഞ സീസണുകളിൽ കുറെ താരങ്ങൾ റയലിൽ എത്തിയെങ്കിലും ആർക്കും തന്നെ നിലവാരത്തിൽ ഉയരാനും സാധിച്ചില്ല. എന്നാൽ ഈ സീസണിൽ പുതിയ പരിശീലകൻ കാർലോ അൻസെലോട്ടിക്ക് കീഴിൽ പുതിയൊരു മുന്നേറ്റ സഖ്യം രൂപപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡിൽ. ഇന്നലെ വലൻസിയക്കെതിരെ വിജയത്തിൽ ഈ കൂട്ട് കേട്ട് നിർണയമാവുകയും ചെയ്തു.

ഈ സീസണിൽ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിരിക്കുകയാണ് വിനീഷ്യസ് ബെൻസേമ കൂട്ട്കെട്ട്. ഇന്നലെ നടന്ന മത്സരത്തിൽ 86 ആം മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന റയലിനെ ബെൻസിമയുടെ അസ്സിസ്റ്റിൽ നിന്നും വിനീഷ്യസ് ഒപ്പമെത്തിക്കുകയും രണ്ടു മിനുട്ടിനു ശേഷം വിനിഷ്യസിന്റ് അസ്സിസ്റ്റിൽ നിന്നും ബെൻസിമ റയലിന്റെ വിജയ ഗോൾ നേടുകയും ചെയ്തു. ഈ സീസണിൽ ആദ്യമായല്ല ഈ കൂട്ട്കെട്ട് റയലിന്റെ രക്ഷക്കെത്തുന്നത് .ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും നാല് വിജയവും ഒരു സമനിലയുമായി ഒന്നാമതുള്ള റയലിന്റെ ഗോളുകളിൽ 11 ഉം നേടിയത് ഈ കൂട്ട്കെട്ടാണ് ഇരുവരും 6 അസിസ്റ്റുകളും നേടി. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ നേടിയ 16 ഗോളുകളിൽ 11 ഗോളുകളിലും ബെൻസിമ നേരിട്ട് പങ്കാളി ആയിട്ടുണ്ട്.

ഈ സീസണിലും പതിവ് പോലെ ഗോളടി തുടരുന്ന ബെൻസിമ ആറു ഗോളുകളും അഞ്ചു അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്നലെ നേടിയ ഗോൾ റയൽ മാഡ്രിഡിനായി ബെൻസിമ നേടിയ 285 മത്തെ ഗോളായിരുന്നു.ക്ലബ്ബിലെ ഏറ്റവും ഉയർന്ന നാലാമത്തെ ഗോൾവേട്ടക്കാരനായി മാറി.ക്രിസ്റ്റ്യാനോ റൊണാൾഡോ (451), റൗൾ ഗോൺസാലസ് (323), ആൽഫ്രെഡോ ഡി സ്റ്റെഫാനോ (308) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്. ലാ ലീഗയിൽ മാത്രം ബെൻസിമയ്ക്ക് 198. ഡി സ്റ്റെഫാനോ 216, റൗൾ 228, ക്രിസ്റ്റ്യാനോ 312 റൺസ് നേടി.2009 ൽ 40 മില്യൺ യൂറോയ്ക്ക് ഒളിമ്പിക് ലിയോണിൽ നിന്നാണ് ബെൻസീമ റയലിലെത്തുന്നത്.

വലിയ പ്രതീക്ഷയോടെ റയലിലെത്തിയ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിന് ഒരിക്കൽ പോലും റയലിൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ സാധിച്ചിരുന്നില്ല.എന്നാൽ ഈ സീസണിൽ അതിനോരു മാറ്റം വരുത്താൻ തന്നെയാണ് ബ്രസീലിയൻ ഫോർവേഡ് ശ്രമിക്കുന്നത്. ഈ സീസണിൽ റയലിനായി അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി തന്റെ വില മനസ്സിലാക്കി കൊടുക്കുകയാണ് ബ്രസീലിയൻ താരം.റയലിനൊപ്പം നാലാമത്തെ സീസൺ കളിക്കുന്ന 21 കാരൻ കഴിഞ്ഞ സീസണിൽ 35 മത്സരങ്ങൾ കളിച്ചെങ്കിലും തന്റെ ഗോൾ സ്കോറിന് മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സീസണിൽ ആദ്യ അഞ്ചു മത്സരത്തോടെ ടീമിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

Rate this post