ആരായിരിക്കും ചെൽസിയുടെ അടുത്ത പരിശീലകൻ? സാധ്യതകൾ ഇങ്ങനെ| Chelsea

പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി തങ്ങളുടെ പരിശീലകനായ തോമസ് ടുഷലിനെ ഒരല്പം മുമ്പ് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ഈ സീസണിൽ ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരുന്നു ചെൽസിക്ക് ലഭിച്ചിരുന്നത്.പ്രീമിയർ ലീഗിലെ രണ്ടു മത്സരങ്ങളിൽ ചെൽസി പരാജയപ്പെട്ടിരുന്നു.കൂടാതെ ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിലും തോൽവി അറിഞ്ഞു. ഇതോടു കൂടിയാണ് ചെൽസി പരിശീലകനായ ടുഷലിനെ സാക്ക് ചെയ്തത്.

ഇനി ചെൽസിയെ അടുത്തത് ആരായിരിക്കും പരിശീലിപ്പിക്കുക എന്നുള്ളതാണ് ഇപ്പോൾ ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. പ്രധാനമായും മൂന്ന് പരിശീലകരെയാണ് സ്ഥാനത്തേക്ക് ഒട്ടുമിക്ക മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ആ സാധ്യതകളെ നമുക്കൊന്ന് വിലയിരുത്താം.

ആദ്യമായി ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത് ഗ്രഹാം പോട്ടറുടെ പേരാണ്. ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രയിറ്റണെയാണ് പോട്ടർ പരിശീലിപ്പിക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് പോട്ടറുടെ കീഴിൽ ക്ലബ്ബ് നടത്തുന്നത്. 6 മത്സരങ്ങൾ ബ്രയിറ്റൺ 4 വിജയം പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. പ്രീമിയർ ലീഗിൽ വളരെ പരിചയസമ്പന്നനായ പോട്ടറെ എത്തിക്കാൻ കഴിഞ്ഞാൽ അത് ചെൽസിക്ക് വലിയ മുതൽക്കൂട്ടാവും. പക്ഷേ ഇദ്ദേഹത്തെ ബ്രയിറ്റൺ കൈവിടുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം.

മറ്റൊരു പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയാണ്.പിഎസ്ജിയുടെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം പോച്ചെട്ടിനോ ഇപ്പോൾ ഫ്രീ ഏജന്റാണ്. പ്രീമിയർ ലീഗിൽ ദീർഘകാലം ടോട്ടൻഹാമിനെ പരിശീലിപ്പിച്ച് പരിചയമുള്ള പരിശീലകൻ കൂടിയാണ് പോച്ചെട്ടിനോ.ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേട്ടമാണ്.

അടുത്ത പരിശീലകൻ ഇതിഹാസമായ സിനദിൻ സിദാനാണ്.റയലിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം വളരെക്കാലമായി സിദാൻ ഫ്രീ ഏജന്റാണ്.പിഎസ്ജിയുടെ പരിശീലകനാകുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും സിദാൻ പിഎസ്ജിയെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. നിലവിൽ സിദാൻ ചെൽസിയെ ഏറ്റെടുക്കാനും സാധ്യത കുറവാണ്. എന്തെന്നാൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകസ്ഥാനമാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഈ മൂന്ന് പരിശീലകരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. പരിശീലകരായി കൊണ്ട് ആരു വന്നാലും തോമസ് ടുഷേലിന് ഒത്ത പകരക്കാരനാവുക എന്ന വെല്ലുവിളിയാണ് അവരെ കാത്തിരിക്കുന്നത്.

Rate this post